Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

80 ലിസ്റ്റിംഗുകളുമായി ഇന്ത്യ ലോകത്ത് ഒന്നാമത്

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറുകളുടെ എണ്ണത്തില്‍ ഇന്ത്യ പ്രഥമ സ്ഥാനത്ത്. ബിഎസ്ഇയും എന്‍എസ്ഇയും സംയുക്തമായാണ് ഇന്ത്യയെ ആഗോള സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. ഈ വര്‍ഷം ഇതുവരെ 80 ലിസ്റ്റിംഗുകളാണ്ഇന്ത്യന്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്തിയത്.

 ഒരു വര്‍ഷം മുമ്പത്തെ60 ഐപിഒകളേക്കാള്‍ 33 ശതമാനം വര്‍ദ്ധന .എസ്എംഇ ഐപിഒകളാണ്  ഈ കുതിച്ചുചാട്ടത്തിന് കാരണം, ഏണസ്റ്റ് ആന്‍ഡ് യംഗ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഈ വര്‍ഷം ഇതുവരെ സമാഹരിച്ച ഫണ്ടുകള്‍ മൊത്തം 2.1 ബില്യണ്‍ ഡോളറാണെന്ന് ഗവേഷണ സ്ഥാപനം അറിയിക്കുന്നു.

 ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം ഇടിവ് പ്രതിഫലിപ്പിക്കുന്നു. രണ്ടാം പാദത്തില്‍ ഒന്നാം പാദത്തേക്കാള്‍ വലിയ ഇടപാടുകളുണ്ടായി.പ്രധാനമായും വ്യാവസായിക, ആരോഗ്യ, ലൈഫ് സയന്‍സസ്, ടെക്‌നോളജി മേഖലകളില്‍ നിന്നാണിത്.

 ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട്, വളര്‍ന്നുവരുന്ന അസറ്റ് ക്ലാസ് ഏപ്രിലില്‍ 638 മില്യണ്‍ ഡോളര്‍ ധനസമാഹരണം നടത്തി. ആഗോള ഫ്രഷ് ഐപിഒകളില്‍ ഇന്ത്യയുടെ വിഹിതം 2021 ല്‍ 6 ശതമാനവും 2022 ല്‍ 11 ശതമാനവും 2023 ല്‍ 13 ശതമാനവുമാണ്.

ആഗോളതലത്തില്‍, ഐപിഒ പ്രവര്‍ത്തനങ്ങളില്‍  രണ്ടാം പാദത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്.രണ്ടാം പാദത്തില്‍ 39 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള 310 പൊതു ഇഷ്യുവുകളാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര് ഷത്തേക്കാള് അഞ്ച് ശതമാനം കുറവാണിത്.

X
Top