അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

എണ്ണ ശുദ്ധീകരണത്തില്‍ ആഗോള ഹബ്ബായി മാറാന്‍ ഇന്ത്യ

  • സൗദി ആരാം കോ ഇന്ത്യയില്‍ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും നിക്ഷേപത്തിനൊരുങ്ങുന്നു.

ന്യൂദല്‍ഹി: അസംസ്കൃത എണ്ണശുദ്ധീകരിച്ച് കൂടുതല്‍ ഹരിതമായ പെട്രോളും ഡീസലും എവിയേഷന്‍ ഓയിലും സൃഷ്ടിക്കുന്ന ആഗോള ഹബ്ബായി മാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

ഇപ്പോഴിതാ സൗദി അറേബ്യയിലെ ദേശീയ പെട്രോളിയം കമ്പനിയായ സൗദി ആരാം കോ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളായ ഒഎന്‍ജിസിയിലും ഭാരത് പെട്രോളിയത്തിലും ഈ ലക്ഷ്യത്തോടെ നിക്ഷേപത്തിനൊരുങ്ങുന്നു.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രധാനമന്ത്രി മോദി സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ധാരണയിലെത്താനാണ് സൗദി ആരാംകോയുടെയും ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ശ്രമം.

സൗദിയിലെ അസംസ്കൃത എണ്ണ ഇന്ത്യയിലെ എണ്ണശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് അനുയോജ്യമായ ഉല്‍പന്നങ്ങളാക്കി മാറ്റി വില്‍ക്കുകയാണ് സൗദി അറേബ്യയുടെ ലക്ഷ്യം. കുടുതല്‍ ശുദ്ധീകരിച്ച ഹരിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളെ ഏല്‍പിക്കുകയാണ് സൗദിയുടെ ലക്ഷ്യം.

ബിപിസിഎല്ലിന്റെ ആന്ധ്രയില്‍ ആരംഭിക്കാന്‍ പോകുന്ന എണ്ണ ശുദ്ധീകരണശാലയിലും ഒഎന്‍ജിസിയുടെ ഗുജറാത്തില്‍ ആരംഭിക്കാന്‍ പോകുന്ന ശുദ്ധീകരണശാലയിലും നിക്ഷേപിക്കുകയാണ് ലക്ഷ്യം.

ഹരിത ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ക്ക് ലോകമാകെ കൂടുതല്‍ ആവശ്യക്കാരും കൂടുതല്‍ തുകയും ലഭിക്കും. ഇതാണ് സൗദി ആരാംകോയുടെ മുഖ്യ ആകര്‍ഷണം. സൗദി ആരാംകോ നിക്ഷേപിക്കുന്ന ഇന്ത്യയിലെ എണ്ണശുദ്ധീകരണശാലകളിലേക്ക് എത്ര വേണമെങ്കിലും അസംസ്കൃത എണ്ണ എത്തിക്കാനും സൗദി തയ്യാറാണ്.

ഈയിടെ ഇന്ത്യയിലേക്ക് സൗദിയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയില്‍ കുറവ് സംഭവിച്ചിരുന്നു. കൂടുതല്‍ വിലക്കുറവുള്ള എണ്ണ റഷ്യയില്‍ നിന്നും ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ സുസ്ഥിരമായ ബിസിനസ് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഇന്ത്യയാണ് എണ്ണ ഉപയോഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണി സൗദി ആരാംകോയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

രണ്ട് തവണ സൗദി ആരാംകോ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. 2018ല്‍ ഒരു കണ്‍സോര്‍ഷ്യം ആരംഭിച്ച് എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു.

ഒരു തവണ റിലയന്‍സുമായി ചേര്‍ന്ന് എണ്ണശുദ്ധീകരണശാല തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ചില അഭിപ്രായഭിന്നതകളാല്‍ ഇത് നടന്നില്ല.

X
Top