100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കാൻ 1515 കോടിയുടെ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിന് 1515 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.

ഇതിൽ 1175 കോടി രൂപ കിഫ്ബി ഫണ്ടിംഗിലൂടെയും ബാക്കി തുക വ്യവസായ പങ്കാളികൾ ഉൾപ്പെടെയുള്ള മറ്റ് സ്രോതസുകളിൽ നിന്നും കണ്ടെത്തിയും സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകാനും തീരുമാനിച്ചു. ബജറ്റ് പ്രഖ്യാപനത്തിനുള്ള തുകയിൽ പരിമിതപ്പെടുത്തേണ്ടതാണെന്ന നിബന്ധനയോടെയാണ് കിഫ്ബി ഫണ്ടിംഗ് നടത്തുക.

കേരള ഡവലപ്പ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ (കെ ഡിസ്ക്) മുൻനിര പദ്ധതിയായ യങ്ങ് ഇന്നവേഷൻ പ്രോഗ്രം 2022, വിവിധ സർക്കാർ വകുപ്പുകളുടെയും സർവകലാശാകളുടെയും മറ്റ് ഏജൻസികളുടെയും സന്പൂർണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കും.

കേരള സംസ്ഥാന ഹാൻഡ്‌ലൂം ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ (ഹാൻവീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു.

X
Top