ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ജെ പി മോര്‍ഗന്‍

മുംബൈ: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍.

2030 ഓടെ ഇന്ത്യ 7 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നും ജെ.പി മോര്‍ഗന്‍ ഏഷ്യാ പസഫിക് ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് സുള്ളിവന്‍ പറഞ്ഞു.

ഇന്ത്യയുടെ കുതിപ്പിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുക ഉല്‍പാദന മേഖലയായിരിക്കും. 17 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉല്‍പാദന മേഖലയുടെ സംഭാവന ഉയരും. കയറ്റുമതി ഒരു ട്രില്യണ്‍ ഡോളറിലേക്ക് ഉയരുകയും ചെയ്യുന്നതിനാല്‍ ഈ മുന്നേറ്റം സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയില്‍ വന്‍ മാറ്റം ഉണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍റെ പ്രവചനം. അടുത്തിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറണമെങ്കില്‍ 8 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചൈനയെ മറികടക്കാന്‍ ശ്രമിക്കണമെന്നും ബ്രിട്ടീഷ് ആഗോള ബാങ്കായ ബാര്‍ക്ലേയ്സ് അഭിപ്രായപ്പെട്ടിരുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക രംഗം വലിയ ചാഞ്ചാട്ടങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച സാവധാനമാണെങ്കിലും ഇന്ത്യയുടെ സമാന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് മെച്ചപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍.

X
Top