ഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞുകേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയംബ്യൂട്ടി&പേഴ്സണൽ കെയർ വിപണി 42 ബില്യൺ ഡോളറിലേക്ക്പ്രവചനങ്ങളെ മറികടന്ന് ഇന്ത്യൻ ജിഡിപിക്കുതിപ്പ്ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർ

കേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭക്ഷ്യ-ഇന്ധനവിലക്കയറ്റവും ശക്തമാകുന്ന സാഹചര്യത്തില്‍, 2027-28ലെ കേന്ദ്ര ബജറ്റിനായുള്ള തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12 മുതല്‍ ധനകാര്യ മന്ത്രാലയം ആരംഭിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം പകരുന്ന പരിഷ്‌കാരങ്ങള്‍, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ആഭ്യന്തര ഉപഭോഗവും ആവശ്യവും വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായിരിക്കും അടുത്ത ബജറ്റിന്റെ പ്രധാന ശ്രദ്ധയെന്ന് സൂചന.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ പത്താമത്തെ ബജറ്റും മോദി 3.0 സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റുമായിരിക്കും ഇത്.

സെക്രട്ടറി (ചെലവ്) അധ്യക്ഷനായുള്ള പ്രീ-ബജറ്റ് യോഗങ്ങള്‍ 2026 ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ പകുതി വരെ നീളുമെന്ന് സാമ്പത്തികകാര്യ വകുപ്പ് പുറത്തിറക്കിയ 2027-28 ബജറ്റ് സര്‍ക്കുലറില്‍ പറയുന്നു.

എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ആവശ്യമായ വിവരങ്ങള്‍ ഒക്ടോബര്‍ 6നകം യൂണിയന്‍ ബജറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (യുബിഐഎസ്) കൃത്യമായി രേഖപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന കണക്കുകള്‍ക്ക് പുറമെ, ക്രോസ്-വെരിഫിക്കേഷനായി നിര്‍ദ്ദിഷ്ട ഫോര്‍മാറ്റുകളിലുള്ള ഹാര്‍ഡ് കോപ്പികളും നല്‍കണം.

പ്രീ-ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം 2027-28ലെ ബജറ്റ് എസ്റ്റിമേറ്റുകളും 2026-27ലെ പുതുക്കിയ എസ്റ്റിമേറ്റുകളും താല്‍ക്കാലികമായി അന്തിമമാക്കും. തുടര്‍ന്ന് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പ്രാഥമിക ചെലവ് പരിധി അറിയിക്കും; സര്‍ക്കാരിന്റെ ചെലവ് മുന്‍ഗണനകളും വരുമാന പ്രവചനങ്ങളും വിലയിരുത്തിയശേഷം അന്തിമ പരിധി നിശ്ചയിക്കും.

കേന്ദ്ര നികുതികള്‍, തീരുവകള്‍, സര്‍ചാര്‍ജുകള്‍, സെസുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാന കണക്കുകള്‍ സിബിഡിടിയും സിബിഐസിയും ബജറ്റ് ഡിവിഷനില്‍ സമര്‍പ്പിക്കണം. അന്തിമ ചെലവ് കണക്കുകള്‍ ഡിസംബര്‍ അവസാനത്തോടെയോ 2027 ജനുവരി ആദ്യത്തോടെയോ യുബിഐഎസില്‍ ലഭ്യമാകും.

X
Top