രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞുകേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയംബ്യൂട്ടി&പേഴ്സണൽ കെയർ വിപണി 42 ബില്യൺ ഡോളറിലേക്ക്

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വർധനവ്. 9.50 രൂപ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാസം വർധിച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

അതേ സമയം, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്ത് വിമാന ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ ലിറ്ററിന് 5.46 ശതമാനം വില വർധിപ്പിച്ചു. ഇതോടെഎവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വർധിച്ച് 121.28 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വിമാന ഇന്ധനവില വർധിപ്പിക്കുന്നത്.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത, കമ്പനികൾ തമ്മിലുള്ള മത്സരം എന്നിവ പരിഗണിച്ചായിരിക്കും വിമാനക്കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്തുന്നത്.

കൂടുതൽ ആവശ്യക്കാരുള്ള പ്രധാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയേറെയാണ്.

X
Top