10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനം

ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനം. റഷ്യയെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നാലാമതെത്തിയത്. ചൈന,​ ജപ്പാൻ,​ സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

തുടർച്ചയായ നാല് ആഴ്ചകളിലെ നഷ്‌ടത്തിന് വിരാമമിട്ട് ജൂലായ് 29ന് സമാപിച്ചവാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 240 കോടി ഡോളർ ഉയർന്ന് 57,​390 കോടി ഡോളറായിട്ടുണ്ട്. ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശനിക്ഷേപം കൊഴിഞ്ഞതും പലിശനിരക്ക് തുടർച്ചയായ കൂട്ടുന്ന അമേരിക്കൻ കേന്ദ്രബാങ്കിന്റെ നിലപാടിനുപിന്നാലെ ഡോളർ ശക്തിയാർജ്ജിതുമാണ് മുൻ ആഴ്ചകളിൽ തിരിച്ചടിയായത്. രൂപയുടെ തളർച്ചയുടെ ആക്കംകുറയ്ക്കാൻ കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്കിന് വൻതോതിൽ ഡോളർ വിറ്റഴിക്കേണ്ടി വന്നിരുന്നു.

ഇന്ത്യയുടെ വിദേശ നാണയശേഖരം ആശ്വാസലതലത്തിൽ തന്നെയാണുള്ളതെന്നും ആശങ്കയ്ക്ക് ഇടമില്ലെന്നും കഴിഞ്ഞവാരം ധനനയം പ്രഖ്യാപിക്കവേ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.

വിദേശ നാണയശേഖരം കൈകാര്യം ചെയ്യുന്നതിൽ റിസർവ് ബാങ്ക് മികച്ച പ്രവർത്തനമാണ് കാഴ്‌ചവയ്ക്കുന്നതെന്ന് മുൻ ഗവർണർ ഡോ.രഘുറാം രാജൻ പറഞ്ഞിരുന്നു. ശ്രീലങ്ക,​ പാകിസ്ഥാൻ എന്നിവ നേരിടുന്നതിന് സമാനമായ പ്രതിസന്ധി ഇന്ത്യയ്ക്കുണ്ടാവില്ലെന്നും രാജൻ ചൂണ്ടിക്കാട്ടിയിരുന്നു.

X
Top