ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യ ഗോൾഡ് മാർക്കറ്റ് സീരീസിന്റെ അവസാന ചാപ്റ്റർ പ്രഖ്യാപിച്ചു

കൊച്ചി: വേൾഡ് ഗോൾഡ് കൗൺസിൽ അവരുടെ ഇന്ത്യ ഗോൾഡ് മാർക്കറ്റ് സീരീസിന്റെ അവസാന ചാപ്റ്റർ ‘സ്വർണ്ണ നിക്ഷേപ വിപണിയും സാമ്പത്തികവൽക്കരണവും’ എന്ന പേരിൽ ഇന്ന് പ്രഖ്യാപിച്ചു.

റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ബാർ, നാണയ വിപണികളിൽ ഒന്നായി അംഗീകരിക്കപ്പെട്ട ഇന്ത്യയിൽ സ്വർണ്ണത്തിന് സമ്പന്നമായ നിക്ഷേപ ആവശ്യമുണ്ട്.

സ്വർണ്ണത്തിന്റെ ആകർഷണം അതിനെക്കുറിച്ചുള്ള സുരക്ഷിത-സങ്കേതം എന്ന തോന്നലും പിന്നീടുള്ള ഘട്ടത്തിൽ ആഭരണങ്ങളാക്കി മാറ്റാനുള്ള എളുപ്പവുമാണ്.

‘ബാങ്കില്ലാത്തവരെ ബാങ്കിലെത്തിക്കാനുള്ള’ ഗവൺമെന്റിന്റെ ശ്രമങ്ങൾ, ബാങ്കിംഗ് സേവനങ്ങളുടെ വർധിച്ച ഉപയോഗം, സാമ്പത്തിക ഉൽ‌പ്പന്നങ്ങളെക്കുറിച്ചുള്ള ഉയർന്ന അവബോധം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം സ്വർണ്ണ വിപണിയുടെ ലാൻഡ്‌സ്‌കേപ്പ് വികസിച്ചുകൊണ്ടിരിക്കുന്നു.

ഈ ഘടകങ്ങൾ സ്വർണ്ണ ബാറുകൾക്കും നാണയങ്ങൾക്കുമുള്ള ഭാവിയിലെ ഡിമാൻഡിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

X
Top