ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 8.7%; മാർച്ച് പാദത്തിലെ ജിഡിപി വളർച്ചയിൽ ഇടിവ്

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി വളർച്ച 4.1 ശതമാനം മാത്രം. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 5.4 ശതമാനം മാത്രമായിരുന്നു വളർച്ച. രണ്ടാം പാദത്തിൽ 8.5 ശതമാനവും ഒന്നാം പാദത്തിൽ 20.3 ശതമാനവുമായിരുന്നു ജിഡിപി വളർച്ച.
ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച ആകെ 8.7 ശതമാനമായി. 8.9 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചതെങ്കിലും നാലാം പാദവാർഷികത്തിലെ വളർച്ച ഇടിഞ്ഞത് തിരിച്ചടിയായി.
ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് പതിയ കരകയറുകയായിരുന്ന രാജ്യത്തിന് 2022 ലെ ആദ്യ മൂന്ന് മാസങ്ങളും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ജനുവരിയിൽ ഒമിക്രോൺ കേസുകളിലെ വർധനവ് ചില കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതരാക്കി. ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങൾ ആഗോള തലത്തിൽ സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചു. ഇതിനോടനുബന്ധിച്ച് മാർച്ചിൽ വിലക്കയറ്റം വന്നതോടെ പ്രതീക്ഷിച്ച നിലയിൽ വളർച്ചാ നിരക്കിൽ കരുത്ത് കാട്ടാൻ ഇന്ത്യക്ക് കഴിയാതെ പോയി. നാലാം പാദത്തിൽ കാർഷിക മേഖല 4.1 ശതമാനം വളർച്ച നേടി. മാനുഫാക്ചറിങ് രംഗത്ത് 0.2 ശതമാനം മാത്രമായിരുന്നു മുന്നേറ്റം.

X
Top