അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യ കേന്ദ്രീകൃത ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കല്‍ ശക്തം, ആഗോള ഫണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു

മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപക പിന്മാറ്റം തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും തുടര്‍ന്നു. 647 കോടി രൂപയാണ്(78 മില്യണ്‍ ഡോളര്‍) ഓഗസ്റ്റ് 29 ന് അവസാനിച്ച ആഴ്ച പിന്‍വലിക്കപ്പെട്ടത്. മുന്‍ ആഴ്ചയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവാണിത്.

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് 220 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടപ്പോള്‍ ദീര്‍ഘകാലഫണ്ടുകള്‍ 140 മില്യണ്‍ ഡോളറിന്റെ ഒഴുക്ക് രേഖപ്പെടുത്തി. അതേസമയം,
ആഗോള ഫണ്ടുകള്‍ മൊത്തം ഇക്വിറ്റി ഇന്‍ഫ്ലോവ്സിന്റെ 45 ശതമാനം ആകര്‍ഷിച്ചു. ഇതില്‍ ഗോള്‍ഡ് ഫണ്ടിനാണ് ഏറെ പ്രിയം. ഇവയിലേയ്ക്കുള്ള പ്രതിവാര ഇന്‍ഫ്ളോ മാര്‍ച്ചിലെ 130 മില്യണ്‍ ഡോളറില്‍ നിന്നും നിലവില്‍ 3.8 ബില്യണ്‍ ഡോളറായി. കഴിഞ്ഞ 14 ആഴ്ചകളില്‍ ഗോള്‍ഡ് ഫണ്ടുകള്‍ 41 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.

ഗ്ലോബല്‍ ഫണ്ടുകളില്‍ യുഎസ് കേന്ദ്രീകൃതമായവയാണ് (63 ശതമാനം) ഒന്നാം സ്ഥാപനത്ത്. ജപ്പാന്‍, യുകെ, കാനഡ, ചൈന എന്നിവ തുടര്‍ന്നുള്ള സ്ഥാപനങ്ങളില്‍. ആഗോള പോര്‍ട്ട്പോളിയോയില്‍ ഇന്ത്യയുടെ പങ്ക് ചെറുതാണ്. 1.7 ശതമാനം.

X
Top