ഏപ്രിൽ 20 മുതൽ അധികനിരക്കില്ലാതെ 60% സീറ്റുകൾ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾഏപ്രില്‍ എട്ടിന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ണായക യോഗംസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർഎഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യ

പലവ്യഞ്ജന വില കൂടിയത് 60 ശതമാനത്തിലേറെ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിൽ പലവ്യഞ്ജന ഇനങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ വിലവർധന 60 ശതമാനത്തിലേറെ. 100 രൂപയായിരുന്ന വില 160 രൂപയായി വർധിച്ചെന്നു സാരം. ഇത് കുടുംബ ബജറ്റിൽ ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല.

ഒരു സാധാരണ കുടുംബം പാചകത്തിന് പതിവായി ഉപയോഗിക്കുന്ന 26 ഇനങ്ങളുടെ പഴയതും പുതിയതുമായ വില താരതമ്യം ചെയ്തപ്പോൾ കണ്ടെത്തിയ വിലക്കയറ്റം 1801 രൂപയാണ്. കഴിഞ്ഞ വർഷം ഇത്രയും ഇനങ്ങൾ വാങ്ങാൻ ചെലവായത് 2965 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 4766 രൂപയായി വർധിച്ചു.

ഏറ്റവുമധികം വില ഉയർന്നത് വറ്റൽ മുളകിനാണ്. കഴിഞ്ഞ വർഷം 114 രൂപയായിരുന്നു ഒരു കിലോ വറ്റൽമുളകിനു വില. ഇപ്പോൾ വില 310 രൂപയിലെത്തി. ഏകദേശം രണ്ടിരട്ടി വിലയ്ക്കാണ് ഇപ്പോൾ വറ്റൽ മുളകു വിൽക്കുന്നത്. കീടാക്രമണം കാരണം ആന്ധ്രയിൽ മുളകു കൃഷി വ്യാപകമായി നശിച്ചതു മൂലമുള്ള ഉൽപാദനക്കുറവാണ് വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഓരോ മാസവും മുളകിന് വില കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മുളകുപൊടിയുടെ വിലയും കമ്പനികൾ മത്സരിച്ചു വർധിപ്പിക്കുന്നു. 250 ഗ്രാമിന് 55 രൂപയായിരുന്ന മുളകുപൊടി വില ഇപ്പോൾ 120 രൂപയിലെത്തി.

കഴിഞ്ഞ വർഷം ജിഎസ്ടി ഇല്ലാതിരുന്ന പല ഉൽപന്നങ്ങൾക്കും ഇൗ വർഷം ജിഎസ്ടി ഏർപ്പെടുത്തിയതും നേരിയ വിലക്കയറ്റത്തിനു കാരണമായി. 25 കിലോയിൽ താഴെയുള്ള പാക്കറ്റുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതോടെ പല ഉൽപന്നങ്ങൾക്കും ജിഎസ്ടി നൽകേണ്ടി വന്നു.

ജീരകത്തിനും പെരുംജീരകത്തിനും വില ഇരട്ടിയായി. സോപ്പ്, ബിസ്കറ്റ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ഉൽപാദകരും വിതരണക്കാരും വില കൂട്ടിയതിനു പിന്നാലെ പച്ചക്കറിക്കും വില കുതിക്കുകയാണ്. അതിനു പുറമേയാണ് പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റം.

X
Top