100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധന

കൊച്ചി: കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്ന് മുതല്‍ ജനുവരി രണ്ടാം വാരം വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ പ്രത്യക്ഷ നികുതി വരുമാനം 8.82 ശതമാനം ഉയർന്ന് 18.38 ലക്ഷം കോടി രൂപയായി. അറ്റ കോർപ്പറേറ്റ് നികുതി വരുമാനം 8.63 ലക്ഷം കോടി രൂപയാണ്.

അതിസമ്പന്നരും വ്യക്തിഗത നികുതിദായകരും അടങ്ങുന്ന കോർപ്പറേറ്റ് ഇതര മേഖലയില്‍ നിന്നുള്ള വരുമാനം 9.30 ലക്ഷം കോടി രൂപയിലെത്തി. സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ വരുമാനം 44,867 കോടി രൂപയാണ്.

റീഫണ്ടുകള്‍ 17 ശതമാനം കുറഞ്ഞ് 3.12 ലക്ഷം കോടി രൂപയായെന്നും ആദായ നികുതി വകുപ്പ് ഇന്നലെ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനമായി 25.20 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

X
Top