പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

100% ആദായം സമ്മാനിച്ച് 191 കമ്പനികള്‍

ന്ത്യന്‍ ഓഹരി സൂചികകള്‍ 2022-23ല്‍ നേരിട്ടത് കനത്ത ചാഞ്ചാട്ടമാണ്. സെന്‍സെക്‌സ് എക്കാലത്തെയും ഉയരമായ 63,583ല്‍ തൊട്ടവര്‍ഷമായിരുന്നു 2022-23. പക്ഷേ, സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോൾ സെൻസെക്സ് എത്തിയത് 58,991ലാണ്.

കഴിഞ്ഞവര്‍ഷം സെന്‍സെക്‌സ് നിക്ഷേപകര്‍ക്ക് നൽകിയ ആകെ നേട്ടം 0.72 ശതമാനം മാത്രമാണ്. നിഫ്റ്റി നല്‍കിയതാകട്ടെ 0.60 ശതമാനം നഷ്ടവും.

റഷ്യ-യുക്രെയിന്‍ യുദ്ധം, ഉത്പാദന-വിതരണ ശൃംഖലയിലെ തടസം, അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം, നിയന്ത്രണാതീതമായ പണപ്പെരുപ്പം, കുത്തനെ കൂടിയ പലിശഭാരം എന്നിങ്ങനെ നിരവധി വെല്ലുവിളികളാണ് കഴിഞ്ഞവര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥ നേരിട്ടത്. ഇത് ഓഹരിവിപണിയില്‍ കനത്ത ചാഞ്ചാട്ടങ്ങള്‍ക്ക് വഴിവയ്ക്കുകയായിരുന്നു.

ഓഹരി സൂചികകള്‍ ആടിയുലഞ്ഞിട്ടും തളരാതെ പിടിച്ചുനില്‍ക്കുകയും നിക്ഷേപകര്‍ക്ക് 100 ശതമാനത്തിനുമേല്‍ ആദായം (റിട്ടണ്‍) നല്‍കുകയും ചെയ്ത 191 കമ്പനികളുണ്ട്. ഇതില്‍ 45 എണ്ണം ‘പെന്നി’ ഓഹരികളാണ്. പത്തുരൂപയില്‍ താഴെ മാത്രം വിലയുള്ളവയാണ് പെന്നി ഓഹരികള്‍.

5,000 കോടി രൂപയ്ക്കുമേല്‍ വിപണിമൂല്യമുള്ള കമ്പനികള്‍ 14 എണ്ണമാണ്. എഫ്.എം.സി.ജി രംഗത്ത് നിന്ന് 14 കമ്പനികളും 100 ശതമാനത്തിനുമേല്‍ ആദായം സമ്മാനിച്ചു. രണ്ട് ബാങ്കുകളും മൂന്ന് കാപ്പിറ്റല്‍ ഗുഡ്‌സ് കമ്പനികളും ആറ് അടിസ്ഥാനസൗകര്യ വികസന കമ്പനികളും (കണ്‍സ്ട്രക്ഷന്‍, സ്റ്റീല്‍, കപ്പല്‍ നിര്‍മ്മാണം) എന്നിവയും പട്ടികയിലുണ്ട്.

285 ശതമാനം ആദായം നല്‍കി അപാര്‍ ഇന്‍ഡസ്ട്രീസാണ് കഴിഞ്ഞവര്‍ഷം ഏറ്റവും ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2022 മാര്‍ച്ചിലെ 650.42 രൂപയില്‍ നിന്ന് 2023 മാര്‍ച്ചില്‍ കമ്പനിയുടെ ഓഹരിവില 2,503.55 രൂപയിലെത്തി.

പെപ്‌സികോയുടെ ഇന്ത്യയിലെ ബോട്ട്‌ലിംഗ് പങ്കാളികളായ വരുണ്‍ ബീവറേജസ് നല്‍കിയ റിട്ടേണ്‍ 121 ശതമാനം. 627 രൂപയില്‍ നിന്ന് ഓഹരിവില 1,387 രൂപയിലെത്തി. യൂകോ ബാങ്കാണ് 100 ശതമാനത്തിനുമേല്‍ റിട്ടേണ്‍ സമ്മാനിച്ച മറ്റൊരു ശ്രദ്ധേയ ഓഹരി.

110 ശതമാനമാണ് ബാങ്ക് നല്‍കിയ റിട്ടേണ്‍. 12 രൂപയില്‍ നിന്ന് 25 രൂപയിലേക്കാണ് ബാങ്കിന്റെ ഓഹരിവില ഉയര്‍ന്നത്.

X
Top