സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

2024ല്‍ മിക്ക ഐപിഒകള്‍ക്കും ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്താനായില്ല

മുംബൈ: 2024ല്‍ ഐപിഒ വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചെങ്കിലും ഭൂരിഭാഗം കമ്പനികളും അവയുടെ ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

ഈ വര്‍ഷം ഐപിഒകളുടെ എണ്ണത്തിലും ധനസമാഹരണത്തിലും പ്രാഥമിക വിപണി പുതിയ റെക്കോഡാണ്‌ കൈവരിച്ചത്‌. ഈ വര്‍ഷം വിപണിയിലെത്തിയ 81 മെയിന്‍ബോര്‍ഡ്‌ ഐപിഒകളില്‍ 48 എണ്ണമാണ്‌ 10 ശതമാനമോ അതിലേറെയോ നേട്ടം ലിസ്റ്റിംഗില്‍ കൈവരിച്ചത്‌.

പക്ഷേ അവയില്‍ 20 ഓഹരികള്‍ക്കു മാത്രമാണ്‌ പിന്നീടുള്ള വ്യാപാരത്തില്‍ ലിസ്റ്റിംഗ്‌ നേട്ടം നിലനിര്‍ത്താന്‍ സാധിച്ചത്‌.

33 ഐപിഒകള്‍ 25 ശതമാനമോ അതിലേറെയോ ലിസ്റ്റിംഗ്‌ നേട്ടം നല്‍കി. എന്നാല്‍ അതില്‍ ഒന്‍പത്‌ ഓഹരികള്‍ക്കു മാത്രമാണ്‌ ലിസ്റ്റിംഗ്‌ നേട്ടം നിലനര്‍ത്താനോ കൂടുതല്‍ നേട്ടം കൈവരിക്കാനോ കഴിഞ്ഞത്‌.

62 കമ്പനികള്‍ക്കു ഓഫര്‍ വിലയേക്കാള്‍ മുകളില്‍ ലിസ്റ്റ്‌ ചെയ്യാന്‍ സാധിച്ചു. അതില്‍ 26ഉം ഈ നേട്ടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഈ വര്‍ഷം ഐപിഒ വിപണി ദ്വിതീയ വിപണിയില്‍ നിന്നും വേറിട്ട പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ നിന്നും 1.1 ലക്ഷം കോടി രൂപ പിന്‍വലിച്ചപ്പോള്‍ പ്രാഥമിക വിപണിയില്‍ 1.2 ലക്ഷം കോടി രൂപ അറ്റനിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

2024 ഡിസംബര്‍ 20 വരെ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍ സമാഹരിച്ചത്‌ 1.5 ലക്ഷം കോടി രൂപയാണ്‌. മുന്‍വര്‍ഷം ഇത്‌ 50,000 കോടി രൂപയായിരുന്നു.

വിഭോര്‍ സ്റ്റീല്‍ ട്യൂബ്‌സ്‌ (179%), ബിഎല്‍എസ്‌ ഇ-സര്‍വീസസ്‌ (129 %), പ്രീമിയര്‍ എനര്‍ജീസ്‌ (120%), ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ (114%), കെആര്‍എന്‍ ഹെല്‍ത്ത്‌ എക്‌സ്‌ചേഞ്ച്‌ (114%) എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയ ഐപിഒകള്‍.

X
Top