ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച നിലപാടിൽ എക്സിക്യൂട്ടീവ് ഡയറക്‌ടറെ തള്ളി ഐഎംഎഫ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്‌ടർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നടത്തിയ നിരീക്ഷണങ്ങൾ തള്ളി ഐഎംഫിന്‍റെ ഔദ്യോഗിക വക്താവ്.

കൃഷ്ണമൂർത്തിയുടെ നിരീക്ഷണം വ്യക്തിപരമാണെന്നും ഐഎംഎഫിന്‍റെ കാഴ്ചപ്പാടല്ലെന്നും ഐഎംഎഫ് വക്താവ് ജൂലി കൊസാക് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവേ, കഴിഞ്ഞ പത്തു വർഷമായി ഇന്ത്യ നടത്തിയ മികച്ച നയങ്ങളും വികസന പദ്ധതികളും തുടർന്നാൽ 2047 വരെ ഇന്ത്യ എട്ടു ശതമാനം വളരുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞദിവസം മാധ്യമങ്ങളോടു സംസാരിക്കവേ കൊസാക് ഇതിനെ തള്ളി.

കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ ഐഎംഎഫിലെ ഇന്ത്യൻ പ്രതിനിധി മാത്രമാണെന്നും കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി.

ഐഎംഎഫിന് ഒരു എക്സിക്യൂട്ടീവ് ബോർഡുണ്ട്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഈ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായി നിയമിക്കും. ഇത് ഐഎംഎഫ് ഉദ്യോഗസ്ഥരുടെ ജോലിയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു പദവിയാണ്- കൊസാക് പറഞ്ഞു.

കൃഷ്ണമൂർത്തിയുടെ നിരീക്ഷണങ്ങളിൽനിന്നു വ്യത്യസ്തമാണ് ഐഎംഎഫിന്‍റെ ഔദ്യോഗിക കണക്കുകളെന്നും അവർ കൂട്ടിച്ചേർത്തു.

ജനുവരിയിൽ ഐഎംഎഫ് 2024 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.3 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയർത്തിയിരുന്നു.

2025, 2026 സാമ്പത്തിക വർഷങ്ങളിൽ 6.5 ശതമാനം വളർച്ച ഇന്ത്യക്കുണ്ടാകുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

X
Top