കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

ഐപിഒ: ഐക്കിയോ ലൈറ്റിംഗ് ലിമിറ്റഡ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു

നോയ്ഡ: എല്‍ഇഡി നിര്‍മ്മാതാക്കളായ ഐക്കിയോ ലൈറ്റിംഗ് ലിമിറ്റഡ് പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ)യ്ക്കായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 350 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരായ ഹര്‍ദ്ദീപ് സിംഗ്, സര്‍മീത് കൗര്‍ എന്നിവര്‍ തങ്ങളുടെ 75 ലക്ഷം ഓഹരികള്‍ വില്‍പന നടത്തുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 50 കോടി രൂപ കടങ്ങള്‍ തീര്‍ക്കാനും 236.68 കോടി രൂപ നോയ്ഡയില്‍ പുതിയ സൗകര്യങ്ങള്‍ തീര്‍ക്കാനും ഉപയോഗിക്കും. വിവിധ തരത്തിലുള്ള എല്‍ഇഡി ലൈറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്.

ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുകയും രൂപകല്‍പ്പന നടത്തുകയും ഉത്പാദിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നു. ഉത്തര്‍ഖണ്ഡ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി 4 നിര്‍മ്മാണ യൂണിറ്റുകളുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത വരുമാനം 55.47 ശതമാനം ഉയര്‍ത്തി 331.84 രൂപയാക്കാന്‍ കമ്പനിയ്ക്കായി. നികുതി കഴിച്ചുള്ള വരുമാനം 75.37 ശതമാനം ഉയര്‍ന്ന് 50.52 കോടി രൂപയാണ്.

മോതിലാല്‍ ഓസ്വാളാണ് റണ്ണിംഗ് ലിഡ് മാനേജര്‍.

X
Top