രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ കുറഞ്ഞ തോതില്‍

ന്യൂഡല്‍ഹി: വ്യാവസായികോത്പാദന സൂചികയനുസരിച്ച് രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ച ഓഗസ്റ്റില്‍ -8 ശതമാനത്തിലേയ്ക്ക് വീണു.സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഇതിന് മുന്‍പ് 2021 ഫെബ്രുവരിയിലാണ് വ്യവസായിക വളര്‍ച്ച മുരടിപ്പിലെത്തുന്നത്.

-8 ശതമാനത്തില്‍, ഓഗസ്റ്റ് മാസത്തെ വ്യാവസായിക വളര്‍ച്ച 18 വര്‍ഷത്തെ കുറഞ്ഞ തോതിലാണ്. മാത്രമല്ല, നേരത്തെ കണക്കുകൂട്ടിയിരുന്ന 1.17 ശതമാനം വളര്‍ച്ചയില്‍ നിന്നും വളരെ താഴെയാണ് ഇത്. വൈദ്യുതി മേഖല മാത്രമാണ് ഓഗസ്റ്റില്‍ പുരോഗതി പ്രകടമാക്കിയത്.

ഖനനവും ഉല്‍പ്പാദന വസ്തു നിര്‍മ്മാണവും യഥാക്രമം 3.9 ശതമാനവും 0.7 ശതമാനവും കുറഞ്ഞു.തൊട്ടുമുന്‍മാസമായ ജൂലൈയില്‍ ഇത് യഥാക്രമം 3.3 ശതമാനം കുറവും 3 ശതമാനം വര്‍ധനവുമായിരുന്നു.ഉപഭോഗവസ്തുക്കളുടെ ഉത്പാദനത്തില്‍ പ്രാഥമിക ഉത്പാദനം 1.7 ശതമാനമായും മൂലധന ചരക്ക് ഉത്പാദനം 5.0 ശതമാനമായും ഇടനില ഉത്പന്നങ്ങളുടെ ഉത്പാദനം 0.6 ശതമാനമായും അടിസ്ഥാനസൗകര്യ ഉത്പന്നങ്ങളുടെ ഉത്പാദനം 1.7 ശതമാനമായും കൂടി.

എന്നാല്‍ തൊട്ടുമുന്‍മാസമായ ജൂലൈയില്‍ ഈ മേഖലകള്‍ യഥാക്രമം 2.5 ശതമാനം, 5.7 ശതമാനം,3.8 ശതമാനം,3.8 ശതമാനം എന്നിങ്ങനെ വര്‍ധിച്ചിരുന്നു. ഉപഭോക്തൃ ഉപകരണ ഉത്പാദനം ഓഗസ്റ്റില്‍ 2.5 ശതമാനമായി കുറഞ്ഞപ്പോള്‍ ജൂലൈയില്‍ 2.3 ശതമാനമായി കൂടുകയാണ് ചെയ്തത്. ഉപകരണങ്ങളല്ലാത്ത ഉപഭോക്തൃ ഉത്പന്ന ഉത്പാദനം ഓഗസ്റ്റില്‍ 9.9 ശതമാനമായി ഇടിവ് നേരിട്ടു.

X
Top