
കൊച്ചി: കേരളത്തിന്റെ വസ്ത്ര വിപണി തുറക്കുന്നത് വലിയ നിക്ഷേപ സാധ്യതകളാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐഎഫ്എഫ് ഫാഷൻ എക്സ്പോ 2026 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎഫ്എഫ് ഡയറക്ടർ സമീർ മൂപ്പൻ അധ്യക്ഷനായി. റോജി എം ജോൺ എംഎൽഎ, ഐഎഫ്എഫ് എക്സ്പോ
ഡയറക്ടർമാരായ പി പി സാദിഖ്, പി വി ഷാനവാസ്, ഷാനിർ ജോനകശ്ശേരി, പി വി ഷഫീഖ്, പ്രമോദ് ചന്ദ്രൻ, ശിവദാസ്, മുജീബ് റഹ്മാൻ, വിഎംഎച്ച് അഹമ്മദുള്ള, അയൂബ് ഖാൻ എന്നിവർ പ്രസംഗിച്ചു. ഐഎഫ്എഫ് അവാർഡ് നൈറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് ഫാഷൻ മേഖലയിലെ മികച്ച സംഭാവനകൾക്ക് പുരസ്കാരങ്ങൾ നൽകി.






