ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ICL ഫിൻകോർപ് സെക്യൂർഡ് NCD പബ്ലിക് ഇഷ്യൂ ഇന്ന് മുതൽ

ICL ഫിൻകോർപ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ NCD-കൾ പ്രഖ്യാപിച്ചു. 28 നവംബർ 2023 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ICL ഫിൻകോർപ് മുന്നോട്ട് വെയ്ക്കുന്നത്.

എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. ₹1000 മുഖവിലയുള്ള ഇഷ്യൂ 11 ഡിസംബർ 2023 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ്.

68 മാസത്തെ കാലാവധി 13.73% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു, നിക്ഷേപകന് തന്റെ തുക ഇരട്ടിയായി ലഭിക്കും. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്.

10 ഓപ്ഷനുകളെ കുറിച്ചും കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www.iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാ ഫോറം ഇതേ വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ്.

സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിൻകോർപിന്റെ ലക്ഷ്യം.ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ് ICL ഫിൻകോർപ് ലക്ഷ്യമിടുന്നത്.

കമ്പനിയുടെ വളർച്ചയിൽ പങ്കുചേർന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാൻ ICL ഫിൻകോർപ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.

CMD അഡ്വ. കെ. ജി. അനിൽകുമാറിന്റെ മാർഗ്ഗദർശനത്തിലൂടെ മികച്ച രീതിയിൽ പ്രവർത്തിച്ച് മുന്നേറിയ ICL ഫിൻകോർപ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു.

മൂന്ന് പതിറ്റാണ്ടിലേറെയായി 250+ ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന ICL ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്.

കൂടാതെ തമിഴ്‌നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു.

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിധ്യമുണ്ട്.

വിശ്വസ്ത പാരമ്പര്യം അടിസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സാമ്പത്തിക വൈദഗ്ധ്യവും സേവന പ്രതിബദ്ധതയോടും കൂടിയ ICL ഫിൻകോർപ് നിക്ഷേപകരെ ക്ഷണിക്കുന്നു.

X
Top