കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി 1955 രൂപ ടാര്‍ഗറ്റ് വിലയില്‍ വാങ്ങി നിലനിര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കയാണ് ബ്രോക്കിംഗ് സ്ഥാപനം ഐസിഐസിഐ സെക്യൂരിറ്റീസ്. നിലവില്‍ 1381 രൂപ വിലയുള്ള ഓഹരി ഒരുവര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നാണ് ഐസിഐസിഐ കരുതുന്നത്.
മൊത്തം വായ്പ വരുമാനത്തിന്റെ 45 ശതമാനമാണ് ചെറുകിട വായ്പ വിതരണം. ബാക്കി ഭാഗം കോര്‍പറേറ്റ്, വാണിജ്യ ലോണുകളാണ്. കഴിഞ്ഞപാദത്തില്‍ വായ്പാവിതരണം 20.8 ശതമാനം വളര്‍ന്ന് 13,68,821 കോടി രൂപയായി.
നിലവില്‍ 10,443.01 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. പലിശ വരുമാനം 1.37 ശതമാനം വര്‍ധിച്ച് 43960.45കോടി രൂപയായി.
മാതൃകമ്പനിയായ എച്ച്ഡിഎഫ്‌സിയുമായുള്ള ലയനവുമായി ബന്ധപ്പെട്ട് ഓഹരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വിദേശ നിക്ഷേപകരുടെ പക്കലായതിനാല്‍ വില്‍പനസമ്മര്‍ദ്ദമുണ്ട്. അടുത്തിടെ ബ്രോക്കറേജ് സ്ഥാപനമായ എംകെയ് ഗ്ലോബല്‍ സ്‌റ്റോക്കിന് 1800 രൂപയുടെ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വാങ്ങാനുള്ള മികച്ച ഓഹരിയാണിത്.
100 ബില്ല്യണ്‍ രൂപ ലാഭവും മികച്ച വായ്പാ വിതരണവും (21 ശതമാനം) സ്വന്തമാക്കാന്‍ മാര്‍ച്ച് പാദത്തില്‍ ബാങ്കിന് കഴിഞ്ഞിരുന്നു. കിട്ടാകടങ്ങളില്‍ 1.2 ശതമാനം കുറവവരുത്തി ആസ്തികളുടെ ഗുണമേന്മകൂട്ടി. വാര്‍ഷിക ചെറുകിട വായ്പാ വിതരണം വര്‍ധിപ്പിച്ച് ബാങ്ക് ലാഭം വര്‍ധിപ്പിക്കുമെന്നും ഐസിഐസിഐ പറഞ്ഞു.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top