
ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ ഓഹരിയായ ഗുജ്‌റാത്ത് ഫ്‌ളൂറോകെമിക്കല്‍സ് (ജിഎഫ്എല്‍) ഓഹരിയുടെ ലക്ഷ്യവില 4270 രൂപയിലേയ്ക്ക് ഉയര്‍ത്തിയിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. കമ്പനി മാനേജ്‌മെന്റിനെ സന്ദര്‍ശിച്ചുവെന്നും ഫ്‌ളൂറോപോളിമര്‍, ബാറ്ററി കെമിക്കല്‍ മാര്‍ക്കറ്റ് വരുന്ന 5-10 വര്‍ഷത്തില്‍ വര്‍ധിക്കുമെന്നും ബ്രോക്കറേജ് പറയുന്നു.
പ്ലാന്റ് 2025 ഓടെ പ്രവര്‍ത്തനക്ഷമമാകുന്നത് നേട്ടമാകും. ബാറ്ററി, സോളാര്‍, ഗ്രീന്‍ എനര്‍ജി എന്നീ പുതുമേഖലകളിലേയ്ക്ക് പ്രവേശിച്ച് വരുമാനമുയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ മൂന്ന് വര്‍ഷത്തില്‍ വരുമാനം ഇരട്ടിയാവുകയും ഇബിറ്റ 30-35 ശതമാനം ഉയരുകയും ചെയ്യും. ഐസിഐസിഐ നോട്ടില്‍ കുറിച്ചു.
ഏര്‍ണിംഗ് പര്‍ ഷെയര്‍ 2-10 ശതമാനം 2023-24 ഓടെ ഉയരുമെന്നും ഐസിഐസിഐ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 100 ശതമാനം ഉയരാന്‍ ജിഎഫ്എല്‍ ഓഹരിയ്ക്കായിരുന്നു.
39,656.40 കോടി വിപണി മൂലധനമുള്ള ജിഎഫ്എല്‍ കെമിക്കല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫ്‌ളൂറോപോളിമറുകള്‍, ഫ്‌ളൂറോ സ്‌പെഷ്യാലിറ്റികള്‍ എന്നിവയുടെ ബിസിനസില്‍ 30 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണ സൈറ്റുകള്‍, മൊറോക്കോയില്‍ ഫ്‌ളൂറോസ്പാര്‍ ഖനി, യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളില്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവയുള്ള ജിഎഫ്എല്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന കമ്പനിയാണ്.






