ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

ഐസിഐസിഐ ലൊംബാർഡിനു 1730 കോടിയുടെ ജിഎസ്ടി കുടിശിക

സിഐസി ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് 1730 .80 കോടി ചരക്കു സേവന നികുതി (ജിഎസ്ടി) അടയ്ക്കാത്തതിന് കമ്പനിക്കു ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

2017 ജൂലൈ മുതൽ 2022 മാർച്ച്‌ വരെയുള്ള നികുതി ആണിതെന്നു കമ്പനി സ്റ്റോക്ക് എക്സ് ചേഞ്ചിനെ അറിയിച്ചു.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കമ്പനിക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിക്കുന്നത്. കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ 74(1) വകുപ്പ് പ്രകാരം ജൂലൈ മാസം 273.44 കോടി രൂപയുടെ നികുതി കുടിശ്ശികക്കുള്ള നോട്ടീസ് ലഭിച്ചിരുന്നു.

നോട്ടീസിന് മറുപടി നല്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി പറഞ്ഞു.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ, വിപണി ആരംഭിച്ചപ്പോൾ തന്നെ കമ്പനിയുടെ ഓഹരി വില 2 ശതമാനം ഇടിഞ്ഞ് 1277.25 രൂപ ആയി.

2023 ജൂൺ അവസാന പാദത്തിൽ ഐസിഐസിഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസിന്റെ അറ്റാദായം 12 ശതമാനം വർധിച്ച് 390.4 കോടി രൂപ ആയി. കമ്പനിയുടെ മൊത്തം പ്രീമിയം 19.7 ശതമാനം വർധിച്ച് 6622.1 കോടിയും.

ഐസിഐസിഐ അനുബന്ധ സ്ഥാപനമായ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫിന് 2017 ജൂലൈ മുതൽ അഞ്ച് വർഷേക്കുള്ള നികുതി കുടിശ്ശികക്കുള്ള നോട്ടിസും മുമ്പ് ലഭിച്ചിരുന്നു.

X
Top