ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

അറ്റാദായം 40 ശതമാനം ഉയര്‍ത്തി ഐസിഐസിഐ ലോംബാര്‍ഡ്

ന്യൂഡല്‍ഹി: ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 437 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം സമാന പാദത്തിലെ 312 കോടി രൂപയില്‍ നിന്ന് 40% വര്‍ധനവാണിത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ ഉയര്‍ച്ച 24 ശതമാനം.

352 കോടി രൂപയായിരുന്നു ഡിസംബര്‍ പാദത്തിലെ അറ്റാദായം. വരുമാനം, വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനമുയര്‍ത്തി 5255 കോടി രൂപയാക്കാനും സാധിച്ചു. തുടര്‍ച്ചയായി 20 ശതമാനത്തിന്റെ കുതിപ്പ്.

5340 കോടി രൂപയുടെ പ്രീമിയമാണ് കമ്പനി രേഖപ്പെടുത്തയിത്. 7 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവ്. അറ്റ പ്രീമിയം മുന്‍വര്‍ഷത്തെ 3973 കോടി രൂപയില്‍ നിന്നും 4047 കോടി രൂപയായി.

നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 14 ശതമാനം ഉയര്‍ത്തി 616 കോടി രൂപയായിട്ടുണ്ട്. 5.5 രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കുക.

X
Top