നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ജിഎസ്ടി പരിഷ്‌ക്കരണം: ഇരട്ട എഞ്ചിനില്‍ കുതിക്കാന്‍ ഹ്യൂണ്ടായി

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം നിലവില്‍ വരുന്നതോടെ ഹ്യൂണ്ടായിയുടെ പ്രധാന രണ്ട് വില്‍പന ഉറവിടങ്ങള്‍ ശക്തിപ്രാപിക്കും. ആഭ്യന്തര ഡിമാന്റ് വര്‍ദ്ധിക്കുകയും കയറ്റുമതി ശക്തിപ്പെടുകയും ചെയ്യുന്നതുകൂടിയാണിത്.

ആഭ്യന്തര വില്‍പന മിതമായതിനെ തുടര്‍ന്ന് കഴിഞ്ഞപാദങ്ങളില്‍ കമ്പനി കയറ്റുമതിയില്‍ ശ്രദ്ധപുലര്‍ത്തി.. ഇതോടെ വിദേശ വില്‍പന വര്‍ദ്ധിപ്പിക്കാനും മറ്റ് വിപണികളില്‍ മികച്ച അടിത്തറ പാകാനും കമ്പനിയ്ക്കായി.  ജിഎസ്ടി പരിഷ്‌ക്കരണം പ്രാബല്യത്തിലാകുന്നതോടെ ആഭ്യന്തര വിപണിയും കരുത്തുറ്റതാകും.

ഇതോടെ തങ്ങള്‍ക്ക് ഇരട്ട എഞ്ചിനില്‍ കുതിക്കാനാകും, കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ ചെന്നൈ പ്ലാന്റിന് നിലവില്‍ 8.24 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദന ശേഷിയാണുള്ളത്. ഈ വര്‍ഷം ഒക്ടോബറില്‍ തലേഗാവ് പ്ലാന്റ് 1.7 ലക്ഷം യൂണിറ്റ് കൂടി ഉത്പാദന ശേഷി കൈവരിക്കും. ഇതോടെ മൊത്തം ശേഷി 20 ശതമാനം വര്‍ധനവോടെ 9.94 ലക്ഷം യൂണിറ്റുകളാകും, കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

കൂടാതെ 2028 ല്‍ 80,000 യൂണിറ്റ് ശേഷി കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ട്.

കമ്പനി ഒന്നാംപാദത്തില്‍ 1369 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ആഭ്യന്തര വില്‍പന 11.5 ശതമാനം ഇടിഞ്ഞ് 132259 യൂണിറ്റുകളാപ്പോള്‍ കയറ്റുമതി 13 ശതമാനം ഉയര്‍ന്ന് 48140 യൂണിറ്റുകളായി. മൊത്തം വില്‍പന 6.1 ശതമാനം ഇടിഞ്ഞ് 180399 യൂണിറ്റുകളാണ്.

നിലവില്‍ മൊത്തം വരുമാനത്തിന്റെ 21 ശതമാനം കയറ്റുമതിയാണ്. പുതിയ ജിഎസ്ടി പരിഷ്‌ക്കരണം ചെറിയ കാറുകളുടെ വില 18 ശതമാനമാക്കി കുറയ്ക്കുന്നതോടെ ആഭ്യന്തര വിപണി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഈ സെഗ്മന്റില്‍ നിരവധി വേരിയന്റുകളാണ് ഹ്യൂണ്ടായിക്കുള്ളത്.

X
Top