കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഒന്നിലധികം ഏറ്റെടുക്കലുകൾക്ക് ഒരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ

മുംബൈ: കമ്പനിയുടെ ഇൻ-ഹൌസ് ഉൽപ്പന്ന വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം ഏറ്റെടുക്കലുകൾക്ക് ഒരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (HUL). ഇതിനായി ഉപഭോക്തൃ ബ്രാൻഡുകളായ വെൽബീയിംഗ് ന്യൂട്രീഷൻ, കോൺഷ്യസ് ഫുഡ് എന്നിവയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓർഗാനിക്, ഹെൽത്ത് ഫുഡ് വിഭാഗത്തിലെ പ്രവർത്തനം വിപുലീകരിക്കാൻ വെൽബീയിംഗിന്റെ ഏറ്റെടുക്കൽ എഫ്എംസിജി കമ്പനിയെ സഹായിക്കും. അതേപോലെ പ്രാഥമികമായി ആട്ടയും ഉപ്പും വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ അന്നപൂർണ ബ്രാൻഡ് വികസിപ്പിക്കാൻ കോൺഷ്യസ് ഫുഡിലെ നിക്ഷേപത്തിന് കഴിയും.

വെൽബീയിംഗ് ന്യൂട്രീഷൻ ഇടപാട് ഏകദേശം 20 മില്യൺ ഡോളറായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2019-ൽ സ്ഥാപിതമായ വെൽബീയിംഗ് ന്യൂട്രീഷൻ, ദൈനംദിന ആരോഗ്യം, പ്രവർത്തനപരമായ പോഷകാഹാരം, കുട്ടികളുടെ ഓർഗാനിക് പോഷകാഹാരം, പ്രകൃതിദത്ത പോഷകാഹാരം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലുടനീളം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം 1990-ൽ സ്ഥാപിതമായ കോൺഷ്യസ് ഫുഡ്, മുളപ്പിച്ച ഗോതമ്പ് ഡാലിയ, മുളപ്പിച്ച റാഗി മാവ്, റവ, ദഹന മിശ്രിതം, സ്പിരുലിന പവർ, ഗിർ പശു നെയ്യ്, പച്ചമരുന്നുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top