രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

പഞ്ചസാര ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന

ന്യൂഡൽഹി: ആഗോളതലത്തില്‍ പഞ്ചസാര ഉല്‍പ്പാദനം വര്‍ധിച്ചു. ഇന്ത്യയും ബ്രസീലുമാണ് പഞ്ചസാര വിപണിയെ നയിക്കുന്നത്. അനുകൂലമായ കാലാവസ്ഥ കാരണം ഇന്ത്യയിലും ബ്രസീലിലും പഞ്ചസാര ഉല്‍പ്പാദനം വര്‍ധിച്ചത് ആഗോള ഉല്‍പ്പാദന തോതില്‍ പ്രതിഫലിക്കുമെന്ന് യുഎസ് കൃഷി വകുപ്പ് വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഉണ്ടായ ഇടിവ് നികത്താന്‍ ഈ വര്‍ധന കൊണ്ട് സാധിക്കും.

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പഞ്ചസാര ഉല്‍പ്പാദക രാജ്യങ്ങളാണ് ബ്രസീലും ഇന്ത്യയും.

യൂറോപ്യന്‍ യൂണിയനാണ് തൊട്ട് പിന്നില്‍. അനുകൂലമായ കാലാവസ്ഥയും വിസ്തൃതിയിലെ വര്‍ധനവും കാരണം ഇന്ത്യയില്‍ പഞ്ചസാര ഉല്‍പ്പാദനം നടപ്പു വര്‍ഷത്തില്‍ 25 ശതമാനം വര്‍ധിച്ച് 35.3 ദശലക്ഷം ടണ്ണാകുമെന്ന് യുഎസ്ഡിഎ കണക്കാക്കുന്നു.

ആഗോള തലത്തില്‍ പഞ്ചസാര ഉല്‍പ്പാദനം 8.6 ദശലക്ഷം ടണ്‍ വര്‍ധിച്ച് 189.3 ദശലക്ഷം ടണ്ണാകും.

ഉപഭോഗം 2.49 ദശലക്ഷം ടണ്‍ വര്‍ധിച്ച് 177.92 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും തായ്‌ലന്‍ഡില്‍ നിന്നും കുറഞ്ഞ കയറ്റുമതി പ്രതീക്ഷിക്കുന്നതിനാല്‍ ആഗോള കയറ്റുമതി കുറഞ്ഞിട്ടുണ്ട്.

X
Top