ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ വന്‍ വര്‍ധന

രുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്ത വില്‍പ്പനയില്‍ 7.5 ശതമാനം വര്‍ധനവ്. 2023 ലെ 54,99,524 യൂണിറ്റുകളെ അപേക്ഷിച്ച് 59,11,065 യൂണിറ്റ് 2024-ല്‍ വിറ്റഴിച്ചതായി കണക്കുകള്‍ പറയുന്നു.

2024 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി ആഗോള ബിസിനസ് വില്‍പ്പനയില്‍ 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എട്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുകയും ചെയ്തു.

ഓരോന്നും ഓരോ പ്രദേശത്തെ നിര്‍ദ്ദിഷ്ട ഉപഭോക്തൃ മുന്‍ഗണനകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വിഭാഗത്തില്‍, ഹീറോ മോട്ടോകോര്‍പ്പ് 2024-ല്‍ 46,662 യൂണിറ്റ് VIDA V1 C-സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു, അത് കൂട്ടിച്ചേര്‍ത്തു. ഹീറോ മോട്ടോകോര്‍പ്പിന് 2024 ഒരു നാഴികക്കല്ലായ വര്‍ഷമാണെന്ന് കമ്പനി സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

ഇവി പോര്‍ട്ട്ഫോളിയോയുടെ വിപുലീകരണം, പ്രീമിയം പോര്‍ട്ട്ഫോളിയോയുടെ കൂടുതല്‍ ശക്തിപ്പെടുത്തല്‍, പുതിയ സ്‌കൂട്ടര്‍ മോഡലുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉല്‍പ്പന്ന ലോഞ്ചുകളുമായി ക മ്പനി പുതുവര്‍ഷത്തില്‍ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.

‘വിശാലമായ ഉപഭോക്തൃ വികാരം മെച്ചപ്പെടുത്തുന്നത് കമ്പനിയുടേയും വ്യവസായത്തിന്റേയും ശക്തമായ ഡിമാന്‍ഡ് വീണ്ടെടുക്കലിന് കാരണമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ ഗുപ്ത പറഞ്ഞു.

X
Top