ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സിലിക്കണ്‍ വാലി യുകെ യൂണിറ്റിനെ ഏറ്റെടുക്കാന്‍ എച്ച്എസ്ബിസി

ലണ്ടന്‍: എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി, സിലിക്കണ്‍ വാലി ബാങ്കിന്റെ യുകെ വിഭാഗത്തെ വാങ്ങുന്നു. എസ് വിബി യൂണിറ്റിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ മന്ത്രിമാരും ബാങ്കര്‍മാരും വിവിധ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. അനുബന്ധ സ്ഥാപനമായ, എച്ച്എസ്ബിസി യുകെ ബാങ്ക് പിഎല്‍സി, സിലിക്കണ് വാലി ബാങ്ക് യുകെ ലിമിറ്റഡിനെ 1 പൗണ്ടിന്‌ ഏറ്റെടുക്കുകയാണെന്ന് എച്ച്എസ് ബിസി പ്രസ്താവനയില്‍ അറിയിച്ചു.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് എച്ച്എസ് ബിസി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റെടുക്കല്‍ യുകെ ബിസിനസിന് ഗുണം ചെയ്യുമെന്ന് ബാങ്ക് സിഇഒ നോയില്‍ ക്വിന്‍ പറഞ്ഞു.എസ് വിബി യുകെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതരായി ബാങ്കില്‍ തുടരാം.

അവരുടെ നിക്ഷേപങ്ങളുടെ കരുത്തും സുരക്ഷയും തങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും. സിലിക്കണ്‍ വാലി ബാങ്ക് യുകെയെ പാപ്പരത്ത നടപടിക്രമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെള്ളിയാഴ്ച അറിയിച്ചിരുന്നു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് 170,000 ബ്രിട്ടീഷ് പൗണ്ട് (204,544 ഡോളര്‍) ‘കഴിയുന്നത്ര വേഗത്തില്‍’ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു..

എന്നാല്‍ അതിനിടയില്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ എച്ച്എസ്ബിസി തയ്യാറായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാലിഫോര്‍ണിയ ആസ്ഥാനമായ സിലിക്കണ്‍വാലി ബാങ്ക് നെഗറ്റീവ് ബാലന്‍സിനെ തുടര്‍ന്ന് അടച്ചൂപൂട്ടുന്നത്. പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തിരിക്കുകൂട്ടിയതാണ് കാരണം.

ബോണ്ട് വില്‍പനയില്‍ ബാങ്കിന്റെ 1.8 ബില്യണ്‍ നഷ്ടപ്പെട്ടതാണ് നിക്ഷേപകരെ പണം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

X
Top