ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കൊച്ചിയിൽ 5ജി ലഭ്യമാകുന്നത് ഇവിടെയൊക്കെയാണ്

കേരളത്തിലും 5ജി എത്തി. ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇതേ പ്രദേശത്തെ സാധാരണക്കാർക്കും 5ജി ലഭ്യമായി തുടങ്ങും. റിലയൻസ് ജിയോ ആണ് കേരളത്തിൽ 5ജി സേവനം എത്തിച്ചിരിക്കുന്നത്.

ഒക്ടോബർ 5നാണ് ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വന്നത്. ഡൽഹി,മുംബൈ കൊൽക്കത്ത, വാരണാസി എന്നീ നരഗങ്ങളിലായിരുന്നു സേവനം ലഭ്യമായിരുന്നത്. രണ്ടാം ഘട്ടത്തിലാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ 5ജി എത്തുന്നത്.

കൊച്ചിയിൽ എവിടെയെല്ലാം 5ജി ലഭ്യമാണ് ?

കാക്കനാട് ഇൻഫോപാർക്ക്, നെടുമ്പാശേരി വിമാനത്താവളം, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങി അരൂർ വരെയും 5ജി സിഗ്നലുകൾ എത്തും. കൊച്ചിക്ക് പുറമെ ഗുരുവായൂർ ക്ഷേത്ര പരിശരത്തേക്കും 5ജി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇതിനായി 150 ൽ അധികം ടവറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

5ജിയുടെ വേഗം

ഒരു സെക്കൻഡിൽ 100 മുതൽ 300 എംബി ശരാശരി വേഗമാണ് 5ജി ഉറപ്പ് നൽകുന്നത്. അതായത് 4ജിയെക്കാൾ പത്തിരട്ടി വേഗത.

നിങ്ങളുടെ മൊബൈലിൽ എങ്ങനെ 5ജി എടുക്കാം ?

ജിയോ സിമ്മിൽ പ്രവർത്തിക്കുന്ന 5ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോൺ ഉള്ളവർക്ക് 5ജി സേവനം സ്വന്തമാക്കാം. നിങ്ങൾക്ക് 5ജി ലഭ്യമാണെങ്കിൽ ജിയോ തന്നെ ഇത് സംബന്ധിച്ച സന്ദേശം നിങ്ങൾ അയച്ചിരിക്കും. 5ജി സേവനം സ്വന്തമാക്കാൻ ഫോണിൽ മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്യണം.

തുടർന്ന് ജിയോ 5ജി വെൽകം ഓഫർ എന്ന് സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അതിൽ ക്ലിക്ക് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 239 രൂപയുടെ റീചാർജിലോ അതിൽ കൂടുതൽ തുകയുടെ പ്ലാനിലോ മാത്രമേ 5ജി ലഭ്യമാവുകയുള്ളു.

ഇത്രയെല്ലാം ചെയ്തിട്ടും 5ജി ലഭിക്കുന്നില്ലേ ?

ഇത്രയെല്ലാം ചെയ്തിട്ടും 5ജി ലഭിക്കുന്നില്ലെങ്കിൽ ഫോണിലെ സെറ്റിംഗ്‌സ് മെനുവിൽ പോയി ‘നെറ്റ്വർക്ക് ആന്റ് ഇന്റർനെറ്റ്’ സേവനം ക്ലിക്ക് ചെയ്യുക. തുടർന്ന് സിം എന്ന ഓപ്ഷനിൽ പോയി പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പിൽ പോവുക. ഇങ്ങനെ 5ജി എനേബിൾ ചെയ്യാം.

X
Top