
മുംബൈ: ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി പുതിയ ആഴ്ച. മെയിൻ ബോർഡിലെ 11 എണ്ണവും അഞ്ച് എസ്.എം.ഇ വിഭാഗത്തിലുമുൾപ്പെടെ 16 പുതിയ ഐ.പി.ഓകളാണ് ഈ ആഴ്ച നിക്ഷേപകർക്കായി തുറക്കുന്നത്. ഇവയിലൂടെ ആകെ 7,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
ഉടൻ തന്നെ വരാനിരിക്കുന്ന എൻ.എസ്.ഇയുടെ 30,000 കോടി രൂപയുടെയും, ജിയോ പ്ലാറ്റ്ഫോമുകളുടെ 37,000 കോടി രൂപയുടെയും മെഗാ ഐ.പി.ഓകൾക്ക് മുന്നോടിയായാണ് വിപണിയിലെ ഈ സജീവത.
റെന്റോമോജോ1,256 കോടി രൂപ ലക്ഷ്യമിടുന്ന ഇഷ്യൂ സെപ്റ്റംബർ 9 മുതൽ 11 വരെ നടക്കും. ഇന്ത്യയിലെ ആദ്യ ആസ്തി പുനർനിർമ്മാണ കമ്പനിയായ ആർസിൽ 733 കോടി രൂപയുടെ ഇഷ്യൂവുമായി സെപ്റ്റംബർ 9 മുതൽ 11 വരെ വിപണിയിലുണ്ടാകും. പ്രണവ് കൺസ്ട്രക്ഷൻസ് 515 കോടി രൂപയുടെ ഇഷ്യൂ ബുധനാഴ്ച അവസാനിക്കും.
ഗ്ലാസ് വാൾ സിസ്റ്റംസ് (428 കോടി), പ്രസോൾ കെമിക്കൽസ് (500 കോടി), കനോഹർ ഇലക്ട്രിക്കൽസ് (1,056 കോടി) എന്നിവയുടെ ഇഷ്യൂകൾ സെപ്റ്റംബർ 8 മുതൽ 10 വരെയായിരിക്കും.
ഇവയ്ക്ക് പുറമെ മണിപ്പാൽ പേയ്മെന്റ് (805 കോടി), കരംതാര എഞ്ചിനീയറിംഗ് (875 കോടി), എൽ.സി.സി പ്രോജക്ട്സ് (427 കോടി), സ്റ്റീംഹൗസ് ഇന്ത്യ (414 കോടി) എന്നീ വലിയ ഇഷ്യൂകളും, പർപ്പിൾ സ്റ്റൈൽ ലാബ്സ്, റേയ്സ് ഓഫ് ബിലീഫ്, ദീപ ജ്വല്ലേഴ്സ് എന്നിവരുടെ ഇഷ്യൂകളും ഈ ആഴ്ച വിപണിയിലെത്തും.






