100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

കെപിപിഎലിന് 10,000 ടൺ പത്രക്കടലാസിന് ഓർഡർ

കോട്ടയം: വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) നേട്ടങ്ങളുടെ നെറുകയിലേക്ക്. മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിൽ നിന്ന് 10,000 ടണ്ണിന്റെ പത്രക്കടലാസ് ഓർഡർ സ്ഥാപനത്തിനു ലഭിച്ചു.

മാർച്ചിൽ 5000 ടണ്ണിന്റെ ഓർഡർ ലഭിച്ചിരുന്നു. 44 ജിഎസ്എം പേപ്പറാണ് ഇപ്പോൾ കെപിപിഎൽ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. കൂടുതൽ മേന്മയുള്ള 42 ജിഎസ്എം കടലാസ് ഉൽപാദിപ്പിക്കുന്നതോടെ കൂടുതൽ പത്രസ്ഥാപനങ്ങളുടെ ഓർഡർ ലഭിച്ചേക്കും.

കേരളത്തിലെ എട്ടോളം പത്രസ്ഥാപനങ്ങളും ചില ഇംഗ്ലിഷ് പത്രങ്ങളും തമിഴ്നാട്ടിലെ ചില പത്രങ്ങളും ഇവിടത്തെ കടലാസ് ഉപയോഗിക്കുന്നുണ്ട്. ബിസിനസ് പത്രങ്ങൾ അച്ചടിക്കുന്ന സാൽമൺ പിങ്ക് കടലാസും കെപിപിഎലിൽ ഉൽപാദിപ്പിക്കുന്നുണ്ട്.

ഇത്രയും ഓർഡർ ഒന്നിച്ചു ലഭിക്കുന്നത് ഇതാദ്യമാണെന്നും ഗുണനിലവാരം, കടലാസ് ലഭ്യമാക്കുന്നതിലെ കൃത്യത, ലോജിസ്റ്റിക്സ് മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങളിൽ ഏറെ മുന്നിലെത്തിയതു കൊണ്ടാണ് ഇതു സാധ്യമായതെന്നും മന്ത്രി പി.രാജീവ് സമൂഹമാധ്യമത്തിൽ കുറിച്ചു.

X
Top