രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഹിന്ദ്‌വെയര്‍

കൊച്ചി: മുന്‍നിര ബാത്ത്‌റൂം ഉല്‍പ്പന്ന ബ്രാന്‍ഡായ ഹിന്ദ്‌വെയര്‍ ലിമിറ്റഡ് കേരളത്തില്‍ സാന്നിധ്യം ശ്കതമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പുതിയ സ്റ്റോര്‍ തുറന്നു. പുതിയ കൂട്ടിച്ചേര്‍ക്കലിലൂടെ തിരുവനന്തപുരത്ത് 2 സ്റ്റോറുകളും കേരളത്തില്‍ മൊത്തമായി 39 സ്‌റ്റോറുമായി സാന്നിധ്യം വിപുലമാക്കി.

തിരുവനന്തപുരത്തുള്ള പുതിയ സ്റ്റോര്‍ അനന്തപുരി സാനിറ്റൈസേഷന്‍ പൂജപ്പുരയിലാണ് സ്ഥിതി ചെയ്യുന്നത്, ഇവിടെ ഉപഭോക്താക്കള്‍ക്കും ആര്‍ക്കിടെക്ടുകള്‍ക്കും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്കും ഹിന്ദ്‌വെയറിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സാനിറ്ററിവെയര്‍, ഫോസെറ്റുകള്‍, ഷവറുകള്‍ എന്നിവയുടെ പ്രീമിയം ഹിന്ദ്‌വെയര്‍ ഇറ്റാലിയന്‍ കളക്ഷനും അതിനൂതന കിച്ചന്‍ അപ്ലയന്‍സുകളും വാട്ടര്‍ ഹീറ്ററുകളും ഉള്‍പ്പെടുന്ന ഹിന്ദ്‌വെയര്‍ സ്മാര്‍ട്ട് അപ്ലൈന്‍സിന്റെ വൈവിധ്യമാര്‍ന്ന ശേഖരം ലഭ്യമാണെന്ന് ഹിന്ദ്‌വെയര്‍ ലിമിറ്റഡ് ബാത്ത് ആന്‍ഡ് ടൈല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിരുപം സഹായ് പറഞ്ഞു.

മെട്രോ പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രാന്തപ്രദേശങ്ങളില്‍ 48 മണിക്കൂറും കുറഞ്ഞ സമയത്തിലുള്ള ടിഎടി സഹിതം ഹിന്ദ്‌വെയറിന്റെ അതിവേഗ സഹായം ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top