ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ സിങ്കിന് അനുമതി

ഡൽഹി: വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് സിങ്ക് അലോയ് ഉൽപാദനത്തിൽ തങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ നോക്കുകയാണെന്നും, അതിന്റെ ഭാഗമായി പ്രതിവർഷം 30 കിലോ ടൺ ഉത്പാദിപ്പിക്കാൻ (കെടിപിഎ) ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ അരുൺ മിശ്ര പറഞ്ഞു. ഈ പ്ലാന്റ് മൂല്യവർധിത സിങ്ക് അലോയ് ഉൽപന്നങ്ങളുടെ ഉൽപ്പാദനത്തിന് വഴിയൊരുക്കുകയും രാജ്യാന്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ എത്തിക്കാൻ കമ്പനിയെ പ്രാപ്തമാക്കുകയും ചെയ്യും. 2021-22 ലെ കമ്പനിയുടെ സംയോജിത വാർഷിക റിപ്പോർട്ടിലാണ് മിശ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹിന്ദുസ്ഥാൻ സിങ്കിന്റെ അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക് അലോയ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.

രാജസ്ഥാനിലെ ദരിബയിലാണ് പ്ലാന്റ് സ്ഥാപിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിന് പുറമെ ഡൗൺ സ്ട്രീം ആപ്ലിക്കേഷനുകളിലൂടെ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്. 200 മെഗാവാട്ട് വരെ ശേഷിയുള്ള ദീർഘകാല ക്യാപ്റ്റീവ് റിന്യൂവബിൾ പവർ ഡെവലപ്‌മെന്റ് പ്ലാൻ ഏറ്റെടുക്കാനുള്ള അനുമതിയും തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഊർജ്ജ ആവശ്യകതയുടെ 50 ശതമാനം നികത്തുന്നതിനും അതിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക (GHG) ഉദ്‌വമനം കുറയ്ക്കുന്നതിനും വേണ്ടി പുനരുപയോഗ ഊർജ്ജം വർദ്ധിപ്പിക്കുന്നതിലൂടെ താപവൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന കമ്പനിയുടെ തന്ത്രപരമായ ഉദ്ദേശ്യത്തിന് അനുസൃതമായാണ് ഈ നീക്കം. 

X
Top