രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

ഹിന്റൻബെർഗ് റിപ്പോർട്ട്: വിപണിയിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി സമിതി

ദില്ലി: ഹിൻഡൻ ബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളിലുണ്ടായ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിശോധിച്ചപ്പോൾ കോടതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനത്തിനായുള്ളതാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു.

രഹസ്യരേഖയായാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്. സത്യം പുറത്ത് വരണമെന്നും വിഷയത്തിൽ സമഗ്രമായ പഠനം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സമിതിയുടെ അധ്യക്ഷൻ അടക്കം കാര്യങ്ങൾ കോടതിക്ക് വിടുന്നതായും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

രഹസ്യരേഖയായി കേന്ദ്രം നൽകിയ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ എതിർ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് കോടതി നിരീക്ഷിച്ചു.

ഇതിലെ നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.

X
Top