വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭം രേഖപ്പെടുത്തി ഹിൻഡാൽകോ

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,787 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം ജൂൺ പാദത്തിൽ 48 ശതമാനം വർധിച്ച് 4,119 കോടി രൂപയായി. അലുമിനിയം നിർമ്മാതാവ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ത്രൈമാസ ലാഭ കണക്കാണിത്.

അതേപോലെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ വില്പന കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 41,358 കോടി രൂപയിൽ നിന്ന് 40.28 ശതമാനം വർധിച്ച് 58,018 കോടി രൂപയായി. ഈ പാദത്തിലെ ഇബിഐടിഡിഎ 6,790 കോടി രൂപയിൽ നിന്ന് 27 ശതമാനം ഉയർന്ന് 8,640 കോടി രൂപയായി.

മികച്ച മാക്രോ സാഹചര്യം, അലൂമിനിയം ഡൗൺസ്ട്രീം, കോപ്പർ ബിസിനസുകൾ എന്നിവയുടെ മികച്ച പ്രകടനവും മികച്ച പ്രവർത്തനക്ഷമതയും ചേർന്നാണ് തങ്ങളുടെ ഫലങ്ങളെ നയിക്കുന്നതെന്ന് ഹിൻഡാൽകോ പറഞ്ഞു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നോവെലിസ്, ടണ്ണിന് എക്കാലത്തെയും ഉയർന്ന ഇബിഐടിഡിഎ റിപ്പോർട്ട് ചെയ്തു.

ഈ പാദത്തിലെ നോവെലിസിന്റെ ലാഭം 307 മില്യൺ ഡോളറാണ്, ഇത് 1 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ആഗോളതലത്തിൽ അലുമിനിയം വില ഉയർന്നതിനെത്തുടർന്ന് കമ്പനിയുടെ വരുമാനം 32 ശതമാനം ഉയർന്ന് 5.1 ബില്യൺ ഡോളറായി. അതേസമയം ഈ കാലയളവിലെ ഫ്ലാറ്റ് റോൾഡ് ഉൽപ്പന്നങ്ങളുടെ (FRPs) മൊത്തം കയറ്റുമതി 973 Kt എന്നതിൽ നിന്ന് 962 Kt ആയി നേരിയ തോതിൽ കുറഞ്ഞു.

ഒന്നാം പാദത്തിൽ അലുമിനിയം അപ്‌സ്ട്രീം വരുമാനം 8,699 കോടി രൂപയായിരുന്നപ്പോൾ അലുമിനിയം ഡൗൺസ്ട്രീം 2,740 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. ഒരു ഇന്ത്യൻ അലുമിനിയം, കോപ്പർ നിർമ്മാണ കമ്പനിയാണ് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇത് ആദിത്യ ബിർള ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ്.

X
Top