സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

യുകെ നിരത്തുകള്‍ കീഴടക്കാന്‍ ഹീറോ മോട്ടോ കോര്‍പ്പ്‌

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ് യുകെ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ലങ്കാഷെയര്‍ ആസ്ഥാനമായ മോട്ടോജിബിയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണിത്. ഇറ്റലി, സ്പെയ്ന്‍ വിപണികളിലേയ്ക്ക് കമ്പനി നേരത്തെ കടന്നിരുന്നു.

ഇതോടെ അമ്പത്തിയൊന്ന് അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യമുറപ്പിക്കാന്‍ കമ്പനിയ്ക്കായി.ഹങ്ക് 440 ആണ് കമ്പനി യുകെയില്‍ പുറത്തിറക്കിയ ആദ്യ വാഹനം. 3499 പൗണ്ട് വിലയുള്ള ഹാങ്ക് മൂന്ന് കളറുകളില്‍ ലഭ്യമാകും.

പരിമിതമായ പവറില്‍ മിഡ്-റേഞ്ച് മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന യുകെയിലെ ലൈസന്‍സിംഗ് ക്ലാസായ എ2 പെര്‍ഫോമന്‍സ് വിഭാഗത്തിലാണ് ഹങ്ക് 440 ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മിനിറ്റില്‍ 6,000 റൊവ്യൂഷനുകളില്‍ 27 ബ്രേക്ക് കുതിരശക്തിയും മിനിറ്റില്‍ 4,000 റൊവ്യൂഷനുകളില്‍ 36 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ ബൈക്ക് നല്‍കുന്നു.

തുടക്കത്തില്‍ 25 ലധികം ഔട്ട്ലെറ്റുകളാണ് കമ്പനി യുകെയില്‍ സ്ഥാപിക്കുക. നൂതന സാങ്കേതികവിദ്യയും താങ്ങാനാവുന്ന മൊബിലിറ്റി പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനി ഒരു ആഗോള ബ്രാന്‍ഡാകാനുള്ള കുതിപ്പിലാണ്.

X
Top