രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫൈറ്റ് നിർമ്മാണ കമ്പനിയായി മാറാൻ എച്ച്‌ഇജി

മുംബൈ: കമ്പനിയുടെ ഭോപ്പാലിനടുത്തുള്ള മണ്ഡിദീപിലെ സൗകര്യത്തിൽ 1,200 കോടി രൂപയുടെ നിക്ഷേപം നടത്തിയാൽ ഗ്രാഫൈറ്റ് ഉൽപ്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ഹിന്ദുസ്ഥാൻ ഇലക്‌ട്രോ ഗ്രാഫൈറ്റ്‌സ് (എച്ച്‌ഇജി) മാറുമെന്ന് അതിന്റെ ചെയർമാൻ പറഞ്ഞു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി 2,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താൻ കമ്പനി ഉദ്ദേശിക്കുന്നതായി എച്ച്ഇജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവി ജുൻജുൻവാല അറിയിച്ചു.

ആദ്യ ഘട്ടത്തിൽ, 1,200 കോടി രൂപയുടെ മൂലധന നിക്ഷേപത്തിൽ മണ്ഡിദീപിലെ കമ്പനിയുടെ ഗ്രാഫൈറ്റ് നിർമ്മാണത്തിനായിയുള്ള വ്യവസായ യൂണിറ്റ് വിപുലീകരിക്കുമെന്നും. ഈ വിപുലീകരണത്തോടെ ഗ്രാഫൈറ്റ് ഉൽപാദന മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി എച്ച്‌ഇജി മാറുമെന്നും ജുൻ‌ജുൻ‌വാല പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം 2022 ഡിസംബറോടെ പൂർത്തിയാകാനാണ് സാധ്യത.

രണ്ടാം ഘട്ടത്തിൽ കമ്പനി ഗ്രാഫൈറ്റ് ആനോഡുകളുടെ നിർമ്മാണത്തിനായി സംസ്ഥാനത്ത് പുതിയ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് 800 കോടി മുതൽമുടക്കിൽ ഗ്രാഫൈറ്റ് നിർമ്മാണത്തിനായിയുള്ള പുതിയ പ്ലാന്റ് സ്ഥാപിക്കാൻ എച്ച്‌ഇജി പദ്ധതിയിടുന്നു. നിർദിഷ്ട പദ്ധതിക്കായി ഗ്വാളിയോറിനോ ഇൻഡോറിനോ സമീപം 100 ഏക്കർ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കമ്പനി അറിയിച്ചു.

X
Top