വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ജിആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

കൊച്ചി: നിലവില്‍ 1415 രൂപ വിലയുള്ള ജിആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്. ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് 2266 രൂപ. 1995 ല്‍ സ്ഥാപിതമായ ജിആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സ് സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്.(വിപണി മൂല്യം-13729.84 കോടി).
നിര്‍മ്മാണ മേഖലയാണ് പ്രവര്‍ത്തനരംഗം. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 2414.36 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുന്‍പാദത്തേക്കാള്‍ 20.70 ശതമാനം കൂടുതല്‍. ലാഭം രേഖപ്പെടുത്തിയത് 276.56 കോടി രൂപ.
നേരത്തെ രാജസ്ഥാന്‍ നിര്‍മ്മാണ പ്രൊജക്ടിന്റെ ഭാഗമായി റോഡ് നിര്‍മ്മാണാവകാശം ജി ആര്‍ ഇന്‍ഫ്രാപ്രൊജക്ട്‌സിന് ലഭ്യമായിരുന്നു. പൊജക്ടിനായി സമര്‍പ്പിച്ച ടെന്ററുകളില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് നിര്‍മ്മാണം നടത്താമെന്നേറ്റത് തങ്ങളാണെന്ന് കമ്പനി അറിയിച്ചു. 1,368 കോടി രൂപയ്ക്ക് പ്രൊജക്ട് ഏറ്റെടുക്കാമെന്നാണ് ജിആര്‍ ഇന്‍ഫ്രാ പ്രൊജക്ട്‌സ് അറിയിച്ചത്.
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഡല്‍ഹി വഡോദര നാലുവരി ഹൈവേയുടെ ഭാഗമായ നാലുവരി എക്‌സ്പ്രസ് ഹൈവേ പണിയാനുള്ള കരാറാണ് കമ്പനിയ്ക്ക് ലഭിച്ചത്. അറ്റകുറ്റപണികളും ഇതിലുള്‍പ്പെടും.
730 ദിവസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈവേ അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. മൊത്തം പ്രൊജക്ട് പൂര്‍ത്തിയാകുന്ന കാലാവധി 15 വര്‍ഷമാണ്. റോഡ് എഞ്ചിനീയറിംഗ്, ഏറ്റെടുക്കല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജിആര്‍ ഇന്‍ഫ്രാ പ്രൊജക്ട്‌സ്. ഈയിടെ റെയില്‍വേരംഗത്തേക്കും കമ്പനി എത്തിയിരുന്നു.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top