നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

എച്ച്ഡിഎഫ്‌സി ലൈഫ് അറ്റാദായം 546.4 കോടി രൂപയിലെത്തി

കൊച്ചി: രാജ്യത്തിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ എച്ച്ഡിഎഫ്‌സി ലൈഫ് 2025 -26 സാമ്പത്തിക വർഷത്തെ (Q1FY26) ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. വാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 14.4 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.

2024 -25 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (Q1FY25) 477.6 കോടി രൂപയായിരുന്ന ലാഭം 2025 -26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (Q1FY26) 546.4 കോടി രൂപയായി ഉയർന്നു.
കമ്പനിയുടെ പുതിയ ബിസിനസിന്റെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.7 ശതമാനം ഉയർന്ന് 809 കോടി രൂപയിലെത്തി.

കൂടാതെ, പുതിയ ബിസിനസ്സ് മാർജിൻ 25.1 ശതമാനമായി ഉയർന്നു. വ്യക്തിഗത വാർഷിക പ്രീമിയം ഏകദേശം 12.5 ശതമാനത്തിന്റെ വര്‍ധനവ് നേടി. എച്ച്ഡിഎഫ്‌സി ലൈഫിന്റെ വിപണി പങ്കും 70 ബേസിസ് പോയിന്റ് കൂടി ഉയർന്ന് 12.1 ശതമാനം ആയി.

കഴിഞ്ഞ വർഷത്തെ നേട്ടങ്ങളുടെ മൊമന്റം നിലനിർത്താൻ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിക്ക് കഴി‍ഞ്ഞതായി എച്ച്ഡിഎഫ്‌സി ലൈഫ് അധികൃതർ പറഞ്ഞു.

X
Top