ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ 500 കോടി രൂപ സമാഹരിച്ചു

മുംബൈ: കമ്പനിയുടെ പ്രോപ്പർട്ടി ടെക്‌നോളജി ഫണ്ടിന്റെ ആദ്യ റൗണ്ടിലൂടെ 500 കോടി രൂപ സമാഹരിച്ച് എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ അഡൈ്വസേഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മോർട്ട്‌ഗേജ് ലെൻഡറായ എച്ച്‌ഡിഎഫ്‌സിയുടെ അനുബന്ധ സ്ഥാപനമാണിത്. ആഗോള നിക്ഷേപകരിൽ നിന്നാണ് സ്ഥാപനം ധന സമാഹരണം നടത്തിയത്.

എച്ച്‌ഡിഎഫ്‌സി അതിന്റെ അഫൊർഡബിൾ റിയൽ എസ്റ്റേറ്റ് ആൻഡ് ടെക്‌നോളജി പ്രോഗ്രാം (ഹാർട്ട്) എന്ന സംരംഭത്തിലൂടെ, റിയൽ എസ്റ്റേറ്റ് പ്രോജക്റ്റിന്റെ വികസനത്തിന്റെ ഓരോ ഘട്ടത്തിലും കഴിവുകളും കുറഞ്ഞ ചെലവുകളും സൃഷ്ടിക്കുന്ന നൂതന ഉൽ‌പ്പന്നങ്ങളുള്ള റിയൽ എസ്റ്റേറ്റ് ടെക്‌നോളജി കമ്പനികൾക്ക് ഒരു പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

ഈ സംരംഭത്തിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ, ഏറ്റവും നൂതനമായ പ്രോപ്‌ടെക് കമ്പനികളെ തിരിച്ചറിയുന്നതിനായി ഇന്ത്യാ ഗവൺമെന്റ്, മറ്റ് പ്രമുഖ ആഗോള, ഇന്ത്യൻ ഫണ്ടുകൾ, അക്കാദമികൾ, ഇൻഡസ്ട്രി അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ച് എച്ച്‌ഡിഎഫ്‌സി ടെക് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ഉടൻ ആരംഭിക്കും.

ധനസഹായത്തിന് പുറമെ സർക്കാർ, അക്കാദമിക്, ഡെവലപ്പർമാർ, സ്വകാര്യ ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ എന്നിവയിൽ നിന്നുള്ള ഓഹരി ഉടമകളെ ഉൾപ്പെടുത്തി വ്യവസായ വ്യാപകമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

2016-ൽ സ്ഥാപിതമായ എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ, എച്ച്‌ഡിഎഫ്‌സി കാപ്പിറ്റൽ അഫൊർഡബിൾ റിയൽ എസ്റ്റേറ്റ് ഫണ്ട് 1, 2, 3 എന്നിവയുടെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ്. സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നൂതനമായ ധനസഹായം, പങ്കാളിത്തം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയിൽ ഒരു ദശലക്ഷം താങ്ങാനാവുന്ന വീടുകളുടെ വികസനത്തിന് ധനസഹായം നൽകുക എന്നതാണ് എച്ച്ഡിഎഫ്‌സി ക്യാപിറ്റലിന്റെ ലക്ഷ്യം.

X
Top