100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മിന്റോക്കിന്റെ 7.75% ഓഹരികള്‍ ഏറ്റെടുത്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡല്‍ഹി: ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ മിന്റോക്കിലെ കുറഞ്ഞ ഓഹരികള്‍ കരസ്ഥമാക്കിയിരിക്കയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 31.1 കോടി രൂപയുടേതാണ് ഇടപാട്.

കമ്പനിയിലെ 21,471 പെയ്ഡ് അപ്പ് കമ്പള്‍സറി കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഓഹരികള്‍ ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കൈയ്യിലെത്തും.

20 രൂപ മുഖവിലയുള്ള ഓഹരികളാണിത്. 9711 രൂപ പ്രീമിയത്തിലാണ് ഓഹരി എച്ച്ഡിഎഫ്‌സി ബാങ്ക് വാങ്ങിയത്. മൊത്തവില 973 രൂപ.

ഇതിന് പുറമെ 10538 മുഴുവന്‍ അടച്ചുതീര്‍ത്ത ഇക്വിറ്റി ഓഹരികളും കമ്പനി സ്വന്തമാക്കി. 10 രൂപ മുഖവിലയുള്ള ഓഹരി 9721 രൂപ പ്രീമിയത്തിനാണ് വാങ്ങുക. മൊത്തം വില 9731 രൂപ.

ഇതോടെ ഫിന്‍ടെക്ക് ഷെയര്‍ കാപിറ്റലിന്റെ 7.75 ശതമാനം എച്ച്ഡിഎഫ്‌സി ബാങ്കിന്റേതാകും.

X
Top