100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വൻ വിപുലീകരണ പദ്ധതിയുമായി ഹവായ് ഗ്രൂപ്പ്

കൊച്ചി: സ്റ്റീല്‍ ഡോറുകളും എല്‍.ഇ.ഡി സ്‌ക്രീനുകളും ഉള്‍പ്പെടെ 10 ഉത്പന്നങ്ങളും വിപുലമായ ഷോറൂം ശൃംഖലയുമായി ഹവായി ഗ്രൂപ്പ് ഇന്റർനാഷണല്‍ വ്യവസായ രംഗത്ത് സാന്നിദ്ധ്യം ശക്തമാക്കുന്നു, മരത്തിന് പകരം സ്റ്റീല്‍ വാതിലുകള്‍ എന്ന ലക്ഷ്യത്തോടെ ദീർഘദൂര പദ്ധതിയായ ‘മിഷൻ 2030’ പദ്ധതി ഹവായി ഗ്രൂപ്പ് പ്രഖ്യാപിച്ചു.

നിലവില്‍ ദക്ഷിണേന്ത്യയില്‍ 30 എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ സ്ഥാപനത്തിനുണ്ട്. പുതിയ 10 ഷോറൂമുകള്‍ ആരംഭിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മാനുഫാക്ചറിംഗ് യൂണിറ്റുകളുമുണ്ട്.
മിഷൻ 2030 ലോഗോ വ്യവസായ മന്ത്രി പി.രാജീവ് പുറത്തിറക്കി.

ബ്രോഷറുകളുടെ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ഇന്ത്യയിലെ സ്റ്റീല്‍ ഡോർ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും കൂടാതെ ഗ്രൂപ്പിന്റെ പുതിയ സാങ്കേതിക ദിശയെ കുറിച്ചും ഹവായി ഗ്രൂപ്പ് ചെയർമാൻ പി. മുഹമ്മദ് അലി വിശദീകരിച്ചു.

ഹവായിഡോർസ് ആൻഡ് വിൻഡോസ് സി.ഇ.ഒ ഷാഹിദ് എം എ, ഹവായി സ്റ്റീല്‍ ഡോർസ് എം.ഡി പി. കെ മുനീർ, ഹവായി എല്‍.ഇ.ഡി മാനേജിംഗ് ഡയറക്‌ടർ കമറുദ്ധീൻ തുങ്ങിയവർ പങ്കെടുത്തു.

ലക്ഷ്യം 250 ഷോറൂമുകള്‍
അടുത്ത അഞ്ച് വർഷത്തില്‍ 250ലധികം എക്‌സ്‌ക്ലൂസീവ് ഷോറൂമുകളും സ്റ്റീല്‍ ഡോർ, സ്റ്റീല്‍ വിൻഡോ, എഫ്.ആർ.പി ഡോർ, ഡബ്‌ള‌്യു.പി.സി ഡോർ, യു.പി.വി.സി ഡോർ എന്നിവയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കാനും ഹവായ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

ഇതിലൂടെ അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. ഇതിന്റെ ഭാഗമായി പ്രശസ്ത നടൻ റഹ്മാനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.

X
Top