ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

പിഎൻബി ഹൗസിംഗ് ഫിനാൻസ് എംഡി ഹർദയാൽ പ്രസാദ് രാജിവച്ചു

മുംബൈ: പിഎൻബി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ഹർദയാൽ പ്രസാദ് തന്റെ ചുമതലയിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി. ക്യാൻ ഫിൻ ഹോംസിന്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് കൗസ്‌ഗിയാണ് ഹർദയാൽ പ്രസാദിന്റെ പകരക്കാരൻ.

കൗസ്ഗിയുടെ നിയമനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് പ്രസ്താവനയിൽ പറഞ്ഞു. 25 വർഷത്തെ മോർട്ട്ഗേജ്, റീട്ടെയിൽ ലെൻഡിംഗ് അനുഭവപരിചയമുള്ള കൗസ്ഗി പിഎൻബി ഹൗസിംഗിൽ ചേരുന്നതിന് മുമ്പ് ക്യാൻ ഫിൻ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.

അതേസമയം രാജിക്ക് ശേഷവും ഹർദയാൽ പ്രസാദ് പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ ഉപദേശകനായി പ്രവർത്തിക്കും. എംഡിയായിരുന്ന അദ്ദേഹത്തിന്റെ കാലയളവിൽ കമ്പനി നിരവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു. നാഷണൽ ഹൗസിംഗ് ബാങ്കിൽ (എൻഎച്ച്ബി) രജിസ്റ്റർ ചെയ്ത ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ആണ് പിഎൻബി ഹൗസിംഗിനെ പ്രൊമോട്ട് ചെയ്യുന്നത്.

X
Top