ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ക്രെഡ്ക്വാന്റുമായി കൈകോർത്ത് ഹാപ്പിയസ്റ്റ് മൈൻഡ്‌സ്

മുംബൈ: സിംഗപ്പൂരിലെ പ്രമുഖ ഇഎസ്ജി സൊല്യൂഷൻ പ്രൊവൈഡറായ ക്രെഡ്ക്വാന്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹാപ്പിയെസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്. ഈ സഹകരണം ഇഎസ്ജി സ്ക്രീനിംഗ്, റേറ്റിംഗ് മോഡലുകൾ, ഇംപാക്ട് റിപ്പോർട്ടിംഗ്, കാർബൺ കാൽപ്പാടുകൾ എന്നിവയെ അഭിസംബോധന ചെയ്യുന്നതിന് ബിഎഫ്എസ്ഐ ഉപഭോക്താക്കളെ സഹായിക്കുമെന്ന് ഹാപ്പിയസ്റ്റ് മൈൻഡ്‌സ് അറിയിച്ചു.

ക്ലൗഡ് ലെൻഡിംഗ്/അണ്ടർറൈറ്റിംഗ്/ക്ലെയിം മാനേജ്‌മെന്റ് സൊല്യൂഷനിലേക്ക് ഇഎസ്ജി സ്‌ക്രീനർ നടപ്പിലാക്കാനും കോൺഫിഗർ ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു. കൂടാതെ ഇഎസ്ജി എന്റർപ്രൈസ് ഡാറ്റ ഹബ്, ഡാറ്റ മാനേജ്മെന്റ് എന്നിവ വികസിപ്പിക്കാനും നിർദിഷ്ട പങ്കാളിത്തം സഹായിക്കും.

തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവങ്ങളും ബിസിനസ്സ് കാര്യക്ഷമതയും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകളും നൽകിക്കൊണ്ട് സംരംഭങ്ങൾക്കും സാങ്കേതിക ദാതാക്കൾക്കും ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്ന കമ്പനിയാണ് ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്. കഴിഞ്ഞ പാദത്തിൽ ഐടി കമ്പനിയുടെ ഏകീകൃത അറ്റാദായം 59.41 കോടി രൂപയായി വർധിച്ചിരുന്നു.

ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസിന്റെ ഓഹരികൾ വ്യഴാഴ്ച്ച 1.39% ഇടിഞ്ഞ് 958.50 രൂപയിലെത്തി.

X
Top