ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ബാംഗ്ലൂർ കാമ്പസിൽ സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ഹാപ്പിയസ്റ്റ് മൈൻഡ്‌

മുംബൈ: കമ്പനിയുടെ ബെംഗളൂരുവിലെ മഡിവാളയിലുള്ള സ്മൈൽസ് 2 കാമ്പസിൽ 183 കിലോവാട്ട് പീക്ക് പവർ (kWp) സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതായി പ്രഖ്യാപിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്. ഈ സോളാർ പവർ പ്ലാന്റ് പ്രതിവർഷം 256 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇത് പ്രതിവർഷം 210 മെട്രിക് ടൺ (MT) കാർബൺ ഉദ്‌വമനം കുറയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഹാപ്പിയസ്റ്റ് മൈൻഡ്സ് 2030-ഓടെ അതിന്റെ പ്രവർത്തനങ്ങളിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ ലക്ഷ്യമിടുന്നു. പുതിയ സോളാർ പവർ പ്ലാന്റ് അതിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിനും ശുദ്ധമായ ഊർജ്ജ ഭാവിയുടെ ഭാഗമാകുന്നതിനും ദീർഘകാല ബിസിനസ്സ് സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനുമായി ആണ് സ്ഥാപിച്ചതെന്ന് കമ്പനി അറിയിച്ചു.

തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവങ്ങളും ബിസിനസ് കാര്യക്ഷമതയും പ്രവർത്തനക്ഷമമായ ഉൾക്കാഴ്ചകളും നൽകിക്കൊണ്ട് സംരംഭങ്ങൾക്കും സാങ്കേതിക ദാതാക്കൾക്കും ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്ന ഒരു ഐടി കമ്പനിയാണ് ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസ്. കഴിഞ്ഞ പാദത്തിൽ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസിന്റെ അറ്റാദായം 8.1 ശതമാനം ഉയർന്ന് 56.34 കോടി രൂപയായി വർധിച്ചിരുന്നു.

X
Top