ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

‘ഹര്‍ ഘര്‍ യോഗ’ പദ്ധതി അവതരിപ്പിച്ച് ഹാബില്‍ഡ്

കൊച്ചി: ഇന്ത്യയിലെ ആദ്യ ഹാബിറ്റ്-ബില്‍ഡിംഗ് പ്ലാറ്റ്ഫോമായ ഹാബില്‍ഡ്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ‘ഹര്‍ ഘര്‍ യോഗ’ ആരംഭിച്ചു. 21 ദിവസത്തെ സൗജന്യ യോഗ യാത്രയിലൂടെ, യോഗയെ ഒരു സ്ഥിര ശീലമായി ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.

2025 ജൂണ്‍ മാസത്തില്‍ 35 ലക്ഷത്തിലധികം പേരാണ് ‘ഹര്‍ ഘര്‍ യോഗ’യില്‍ പങ്കെടുത്തത്. ചെറിയതും ആവര്‍ത്തിക്കാവുന്നതുമായ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്താം എന്ന ആശയത്തിലാണ് ‘ഹര്‍ ഘര്‍ യോഗ’ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രായം, ലിംഗം, സ്ഥലപരിധി എന്നിവയെ മറികടന്ന്, സമ്മര്‍ദമോ പ്രത്യേക തയ്യാറെടുപ്പുകളോ ഇല്ലാതെ യോഗ ആരംഭിക്കാനോ വീണ്ടും തുടങ്ങാനോ ഈ പദ്ധതി സഹായിക്കുന്നു. വീടിനകത്ത് തന്നെ ലളിതമായി യോഗ ചെയ്യാനാകുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ അധിഷ്ഠിതമായ വലിയൊരു സംരംഭമായ ‘ഹര്‍ ഘര്‍ യോഗ’, യോഗയെ ഒരിക്കല്‍ മാത്രമുള്ള തീരുമാനമായി കാണാതെ, ദിനചര്യയിലെ സ്ഥിര ശീലമായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. യൂട്യൂബിലൂടെ നടത്തുന്ന ദിനംപ്രതി ലൈവ് ഓണ്‍ലൈന്‍ യോഗ സെഷനുകളാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതുവഴി പങ്കാളികള്‍ക്ക് സ്ഥിരതയും പിന്തുണയും ലഭിക്കുകയും, യോഗയെ അവരുടെ ദിവസേനയുള്ള ജീവിതത്തിന്‍റെ ഭാഗമാക്കാനും സാധിക്കുന്നു.

X
Top