അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ജിഎസ്ടി വര്‍ധന: തീരുമാനം കേരളാ ധനമന്ത്രിയും ഉൾപ്പെട്ട ഉപസമിതിയുടേതെന്ന് കേന്ദ്രം

ദില്ലി: ജിഎസ്ടി സ്ലാബുകളിലെ മാറ്റം നിശ്ചയിച്ചത് കേരളത്തിലെ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൾപ്പെട്ട ഉപസമിതിയെന്ന് ആവ‍ര്‍ത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമബംഗാളിലെ ധനമന്ത്രിയും സമിതിയിലുണ്ടായിരുന്നു. സമവായത്തിലൂടെയാണ് ജിഎസ്ടി നിരക്കു മാറ്റം സമിതി അംഗീകരിച്ചതെന്നും പങ്കജ് ചൗധരി വ്യക്തമാക്കി.

ജിഎസ്ടി നിരക്കു വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് കേന്ദ്രമന്ത്രി രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി.

X
Top