Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി

മുംബൈ: പ്രതികൂല സാഹചര്യങ്ങള്‍ മൂലം നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പണനയ യോഗത്തില്‍ വളർച്ചാ(ജിഡിപി) അനുമാനം 6.5 ശതമാനത്തില്‍ നിലനിർത്തി.

വ്യാപാര നയങ്ങളിലെ അനിശിചതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍, അനുകൂലമല്ലാത്ത കാലാവസ്ഥ തുടങ്ങിയവയാണ് വളർച്ചാ അനുമാനം മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐയെ പ്രേരിപ്പിച്ചത്.

ഒന്നാം പാദത്തില്‍ 6.5 ശതമാനവും രണ്ടാം പാദത്തില്‍ 6.7 ശതമാനവും മൂന്നാം പാദത്തിലും നാലാം പാദത്തിലും 6.6 ശതമാനം വീതവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

വളർച്ചാ വേഗം സ്ഥിരതയില്ലാത്തതാണെങ്കിലും വ്യാവസായിക പ്രവർത്തനത്തിലുള്ള വീണ്ടെടുക്കല്‍ പ്രതീക്ഷ പകരുന്നതാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്ര നിരീക്ഷിക്കുന്നു. നഗരങ്ങളിലെ ഉപഭോഗം മെച്ചപ്പെട്ടുവരുന്നതായാണ് ആർബിഐയുടെ വിലയിരുത്തല്‍. ഗ്രാമീണ ഉപഭോഗത്തില്‍ സ്ഥിരത പ്രകടമാണ്.

കയറ്റുമതിയില്‍ കാര്യമായ വളർച്ച പ്രകടമായിട്ടുണ്ട്. അതേസമയം, വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം കയറ്റുമതിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു. യുകെയുമായുള്ള സ്വതന്ത്ര വ്യാപാക കരാറും യുഎസുമായുള്ള ചർച്ചകളിലെ പുരോഗതിയും അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വ്യാപാര തടസ്സങ്ങളും കാലാവസ്ഥാ അനിശ്ചിതത്വങ്ങളും പ്രതിബന്ധമായേക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ പ്രവചനം അനുകൂലമാണ്. കാർഷിക-ഗ്രാമീണ മേഖലയുടെ ചെലവഴിക്കലില്‍ ഇത് വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.

X
Top