പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മൂലധനം സമാഹരിച്ച് സ്റ്റാർട്ടപ്പായ ഗ്രോമോ

മുംബൈ: ആഗോള സ്ഥാപനമായ എസ്ഐജിയുടെ ഏഷ്യൻ വിഭാഗമായ എസ്ഐജി വെഞ്ച്വർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് 11 ദശലക്ഷം ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ ഗ്രോമോ. നഗരങ്ങളിലെ സാമ്പത്തിക ഉൽ‌പ്പന്നങ്ങളുടെ വിതരണത്തിനുള്ള ഫിൻ‌ടെക് പ്ലാറ്റ്‌ഫോമാണിത്.

വൈ-കോമ്പിനേറ്റർ, ദാസ് ക്യാപിറ്റൽ, ഗുഡ്വാട്ടർ ക്യാപിറ്റൽ, ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്‌സ്, സോമ ക്യാപിറ്റൽ, എയ്‌സ്‌ ആൻഡ് കമ്പനി, ഹ്യുസ് ഖാസ് വെഞ്ചേഴ്‌സ് എന്നിവയാണ് ഈ ഫണ്ടിംഗ് റൗണ്ടിലെ മറ്റ് പ്രധാന നിക്ഷേപകരെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥികളായ അങ്കിത് ഖണ്ഡേൽവാളും ദർപൺ ഖുറാനയും ചേർന്ന് സ്ഥാപിച്ച കമ്പനിക്ക് നിരവധി എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നും ഫണ്ടിംഗ് ലഭിച്ചു. ഐ‌ഡി‌എഫ്‌സി ബാങ്ക്, ജൂപ്പിറ്റർ മണി, ആക്‌സിസ് ബാങ്ക്, ഫ്രീചാർജ് എന്നിവയിൽ നിന്നുള്ള ഇൻഷുറൻസ്, നിക്ഷേപങ്ങൾ, ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ, സേവിംഗ്‌സ് & ഡീമാറ്റ് അക്കൗണ്ടുകൾ എന്നി സാമ്പത്തിക ഉൽപ്പന്നങ്ങളുടെ ഒരു നിര ഗ്രോമോ വാഗ്ദാനം ചെയ്യുന്നു.

ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഗ്രോമോയ്‌ക്ക് അതിന്റെ പ്ലാറ്റ്‌ഫോമിൽ 1.2 ദശലക്ഷം ഏജന്റുമാരുടെ ശൃംഖലയുണ്ട്.

X
Top