റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

വരുമാനം 87 ശതമാനം ഉയര്‍ത്തി ഗ്രീവ്‌സ് കോട്ടണ്‍

ന്യൂഡല്‍ഹി: രണ്ടാം പാദ മൊത്ത അറ്റാദായം 32.3 കോടി രൂപയാക്കിയിരിക്കയാണ് ഗ്രീവ്‌സ് കോട്ടണ്‍. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 23.29 കോടി രൂപയായിരുന്നു അറ്റാദായം.

മൊത്തം പ്രവര്‍ത്തന വരുമാനം ഒരു വര്‍ഷം മുന്‍പത്തെ 373.51 കോടി രൂപയില്‍ നിന്ന് 698.81 കോടി രൂപയായി ഉയര്‍ന്നു.

672.05 കോടി രൂപയായി ചെലവും ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 399.86 കോടി രൂപയായിരുന്നു ചെലവ്. എഞ്ചിന്‍ വിഭാഗത്തിന്റെ വരുമാനം 253.84 കോടി രൂപയില്‍ നിന്നും 345.04 കോടി രൂപയായി.

ഇലക്ട്രിക് മൊബിലിറ്റി വെര്‍ടിക്കല്‍ എക്കാലത്തേയും ഉയര്‍ന്ന പാദ വരുമാനമായ 318.25 കോടി രൂപ രേഖപ്പെടുത്തി.

X
Top